ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : 5 വർഷം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന മുസ്്ലീം ലീഗിന്റെ ഗ്രാഫ് ജില്ലാ പഞ്ചായത്തിൽ ഇടിഞ്ഞു. പിലിക്കോട്, ചെങ്കള ഡിവിഷനുകൾ നഷ്ടമായത് യുഡിഎഫിന് നല്ല ക്ഷീണമുണ്ടാക്കി. അട്ടിമറി വിജയത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഇടതു മുന്നണി തിരിച്ച് പിടിച്ചത്. കോൺഗ്രസ്സ് വിട്ട് വന്ന ഷാനവാസ് പാദൂരിനെ നടത്തിയ പരീക്ഷണമാണ് അട്ടിമറിയിലൂടെ ജില്ലാ പഞ്ചായത്ത് പിടിക്കാൻ എൽഡിഎഫിന് സഹായകരമായത്.
മുസ്്ലീം ലീഗിന്റെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെങ്കളയിൽ യൂത്ത് ലീഗ് നേതാവിനെ തറപറ്റിച്ചാണ് ഷാനവാസ് മധുരമായി പകരം വീട്ടിയത്. ജില്ലാ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനായ ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്തിനെ തളികയിൽ വെച്ച് ഇടതു മുന്നണിക്ക് സമ്മാനിക്കുകയായിരുന്നു. വെറും 139 വോട്ടിനാണ് ഷാനവാസ് ജയിച്ചതെങ്കിലും വെൽഫെയർ പാർട്ടിയും എസ്ഡി പിഐയും പി. ഡി. പിയും പിടിച്ച 1500 ഓളം വോട്ടുകൾ നിർണ്ണായകമായി മാറുകയായിരുന്നു.ദേലംപാടി കൈവിട്ട് പോയ ഇടതു മുന്നണിക്ക് കഴിഞ്ഞ തവണ നഷ്ടമായ പിലിക്കോട് തിരിച്ച് പിടിക്കാനായത് വലിയ ആശ്വാസ മായി.
ഇരട്ടക്കൊലപ്പാതകത്തിലൂടെ ശ്രദ്ധേയമായ പുല്ലൂർ –പെരിയ ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ ഇടതു മുന്നണിക്ക് നഷ്ടമായപ്പോൾ ഗ്രാമ പഞ്ചായത്ത് ഭരണം തന്നെയും ഇടതിന് കൈവിട്ടുപോയി. ഒപ്പം ഏറെക്കാലം കൈവശം വെച്ച വെസ്റ്റ് എളേരിയും ഇടതിന് നഷ്ടമായി. എന്നാൽ ഉദുമ, വലിയപറമ്പ്, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തുകൾ തിരിച്ച് പിടിക്കാൻ കഴിഞ്ഞതാണ് ഇടതു മുന്നണിയുടെ അഭിമാനം കാത്തത്.
അതേ സമയം കാഞ്ഞങ്ങാട് നഗരസഭ നിലനിർത്താനായത് ഇടതു മുന്നണിക്ക് വലിയ നേട്ടമായി. ജില്ലയിലെ മൂന്ന് നഗരസഭകളിൽ രണ്ടും ഇടതു പക്ഷത്തോടൊപ്പം നിന്നതും ഇടതു മുന്നണിക്ക് വിശിഷ്യാ സിപിഎമ്മിന് നേട്ടമായി. മുസ്്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ കുമ്പള ഗ്രാമ പഞ്ചായത്തിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപിയുടെ നേട്ടങ്ങളിൽപ്പെടുന്നു. ബിജെപിക്ക് ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകൾ നിലനിർത്താൻ കഴിഞ്ഞതും ആറു പഞ്ചായത്തുകളിൽ ശക്തി തെളിയിത്താനായതും വലിയ നേട്ടം തന്നെയാണ്.
കാഞ്ഞങ്ങാട് നഗരസഭയിൽ നേരത്തെയുണ്ടായിരുന്ന സീറ്റുകൾ നിലനിർത്തിയതിനൊപ്പം നഗരസഭ ഭരണത്തിന്റെ സിരാ കേന്ദ്രമായ 14 –ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ജയിക്കാനായത് ബിജെപി നേട്ടങ്ങളിൽപ്പെടും. ബെള്ളൂർ, കാറടുക്ക, മധൂർ എന്നിവിടങ്ങളിൽ നില മെച്ചപ്പെടുത്തിയപ്പോൾ എൻമകജെ, മീഞ്ച എന്നിവിടങ്ങളിലും ബിജെപിക്ക് നല്ല നേട്ടമുണ്ടായി.