ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ 31– ാം വാർഡിൽ നിന്നും വിജയിച്ച ഐഎൻഎല്ലിലെ ബിൽടെക് അബ്ദുള്ളയെ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാനാക്കാൻ ഐ. എൻ. എല്ലിൽ ആലോചന. കെ. പി. സി. സി അംഗം എം. അസിനാറിനെ പരാജയപ്പെടുത്തിയാണ് ബിൽടെക് അബ്ദുള്ള വിജയിച്ചത്. മുൻ നഗരസഭാ വൈസ് ചെയർപേഴ്സൺ എൽ. സുലൈഖ പടന്നക്കാട് 27–ാം വാർഡിൽ മൽസരിച്ച് പരാജയപ്പെട്ടത്. അബ്ദുള്ളയ്ക്ക് വൈസ് ചെയർമാൻ പദം എളുപ്പമാക്കി.
കാഞ്ഞങ്ങാട് നഗരസഭയിൽ മൂന്നംഗങ്ങൾ ഇടതു പക്ഷത്തുള്ള ഐഎൻഎല്ലിനുണ്ട്. അബ്ദുള്ള ഒഴികെയുള്ള മറ്റ് രണ്ട് പേരും വനിതകളാണ്. കാഞ്ഞങ്ങാട് നഗരസഭ വനിതാ സംവരണമായതിനാൽ വൈസ് ചെയർമാൻ സാഥാനത്തേക്ക് പുരുഷനെ പരിഗണിക്കേണ്ടി വരും. വൈസ് ചെയർമാൻ പദം ഐഎൻഎല്ലിന് അവകാശപ്പെട്ടതാണ്. അവർക്ക് മൂന്ന് കൗൺസിലർമാരിൽ രണ്ട് പേരും വനിതകളായ സാഹചര്യത്തിൽ ബിൽടെക് അബ്ദുള്ള മറ്റ് തർക്കങ്ങൾക്കൊന്നുമിടമില്ലാതെ വൈസ് ചെയർമാനാകും. അതിയാമ്പൂര് വാർഡ് 4– ൽ നിന്നും വിജയിച്ച സിപിഎമ്മിലെ സുജാതയെ നേരത്തെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സിപിഎം പരിഗണിച്ചിരുന്നുവെങ്കിലും വൈസ് ചെയർമാനെ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നില്ല.