ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷൻ നഷ്ടമായപ്പോഴും ഉദുമ ഗ്രാമ പഞ്ചായത്ത്് ഇടതു മുന്നണിക്ക് തിരിച്ച് പിടിക്കാനായത് വലിയ നേട്ടമായി. ലീഗിന്റെ വെടിക്കുന്ന് വാർഡ് തിരിച്ച് പിടിച്ചാണ് ഇടതു മുന്നണി പത്ത് സീറ്റ് നേടിയത്. യുഡിഎഫ് എട്ട് ബിജെപി രണ്ട്, യുഡിഎഫ് സ്വതന്ത്രൻ ഒന്ന്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇടതു മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി പി. ലക്ഷ്മിയാണ് ലീഗ് സ്വതന്ത്രയായ ശോഭനയെ പരാജയപ്പെടുത്തി വെടിക്കുന്ന് വാർഡ് തിരിച്ച് പിടിച്ചത്. കോൺഗ്രസ്സിന്റെ പ്രധാന സീറ്റുകളായിരുന്ന കോട്ടിക്കുളവും ബേക്കലും ഇത്തവണ ബിജെപി പിടിച്ചെടുത്തു.
പഞ്ചായത്ത് നിലവിൽ വന്ന ശേഷം ബിജെപി ആദ്യമായാണ് ഉദുമയിൽ അക്കൗണ്ട് തുറന്നത്. അങ്കക്കളരി വാർഡ് ഇടതു മുന്നണിയിൽ നിന്ന് യുഡിഎഫ് തിരിച്ച് പിടിച്ചു. അങ്കക്കളരിക്ക് പുറമെ ബേവൂരി, ബാര, നാലാംവാതുക്കൽ, പാക്യാര, പാലക്കുന്ന്, കരിപ്പൊടി, പള്ളം, തെക്കെത്തറ, അംബിക നഗർ എന്നീ വാർഡുകളാണ് യുഡിഎഫ് നേടിയത്. വെടിക്കുന്ന് കൂടാതെ ഉദുമ, മാങ്ങാട്, അരമങ്ങാനം, എരോൽ, ആറാട്ട്കടവ്, മുതിയക്കാൽ, തിരുവക്കോളി, മലാംകുന്ന്, കൊപ്പൽ എന്നീ വാർഡുകളിലും ഇടതു മുന്നണി വിജയിച്ച് ഭരണത്തിലെത്തുകയായിരുന്നു.