വളം ഡിപ്പോ ഉടമ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: മാവുങ്കാലിലെ വളം ഡിപ്പോ ഉടമയായ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മാവുങ്കാലിലെ വളം ഡിപ്പോ ഉടയമയും, നെല്ലിത്തറ എക്കാലിലെ പരേതനായ നാരായണൻ നായർ-സരോജ ദമ്പതികളുടെ മകനുമായ അരുണിനെയാണ് 43, ഇന്നലെ വീടിന് സമീപം കശുമാവിൻകൊമ്പിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് യുവാവ് അത്മഹത്യ ചെയ്തത്.

ബദിയടുക്ക സ്കൂളിലെ അധ്യാപികയായ ശാലിനിയാണ് പരേതന്റെ ഭാര്യ. ഇവർ ഇന്നലെ സ്കൂളിലും മകൾ മിത്ര തൊട്ടടുത്ത ബന്ധുവീട്ടിലുമായിരുന്ന സമയത്താണ് അരുൺ ജീവനൊടുക്കിയത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം  പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അനൂപാണ് പരേതന്റെ ഏക സഹോദരൻ

Read Previous

നവജാത ശിശുവിന്റെ അന്ത്യം കഴുത്തിൽ കേബിൾവയർ മുറുക്കിയതു മൂലം

Read Next

ഉദുമയിൽ ഇടതു മുന്നേറ്റം