നവജാത ശിശുവിന്റെ അന്ത്യം കഴുത്തിൽ കേബിൾവയർ മുറുക്കിയതു മൂലം

കാസർകോട്: ബദിയടുക്ക നീർച്ചാൽ ചെഡേക്കാലിൽ ഒരു ദിവസം പ്രായമായ നവജാത ശിശു മരിച്ചത് ശ്വാസം മുട്ടിയാണെന്ന പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനത്തെത്തുടർന്ന് മരണത്തിൽ ദുരൂഹത ഇരട്ടിച്ചു. ഡിസംബർ 16-ന് ഒരു മണിയോടെയാണ് ചെഡേക്കാലിലെ മുഹമ്മദ് ഷാഫിയുടെ  ഭാര്യ ഷാഹിന പ്രസവിച്ച, ഒരു ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിന്റെ അടിയിൽ തൂണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിലുള്ളവർ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഡിസംബർ 15-ന് ബന്ധുഗൃഹത്തിലേക്ക് പോയ സമയത്താണ് യുവതി വീട്ടിൽ പ്രസവിച്ചത്.

ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയെയാണ് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഡിസംബർ 16-ന് 1 മണിക്ക് യുവതിയുടെ ബന്ധുക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് നവജാത ശിശുവിന്റെ ജഡം കട്ടിലിനടിയിൽ കണ്ടെത്തിയത്. കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. കുട്ടി ശ്വസംമുട്ടി മരിച്ചതാണെന്ന് കണ്ടെത്തലിനെത്തുടർന്ന് ബദിയടുക്ക പോലീസ് വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്താൽ മാത്രമേ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീങ്ങുകയുള്ളു. മാതാവ് പോലീസ് നിരീക്ഷണത്തിലാണ്.

കുട്ടി പ്രസവത്തിനിടെ ശ്വസം മുട്ടി മരിച്ചതാണോ അതോ മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോയെന്ന സംശയത്തിനാണ് പോലീസ് ഉത്തരം തേടുന്നത്. ഷാഹിനയുടെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് മരണപ്പെട്ടത്. രക്തസ്രാവത്തെത്തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇവർ പ്രസവിച്ച വിവരം ഡോക്ടർ പുറത്തുവിട്ടത്. ഇതേത്തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഇതേത്തുടർന്ന് ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം വിദ്ഗദ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയുമായിരുന്നു. മരിച്ച നവജാത ശിശുവിന്റെ കഴുത്തിൽ ടെലിഫോൺ കേബിൾ ചുറ്റിമുറുക്കിയിരുന്നതായി ഷാഹിനയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. യുവതി ഗർഭിണിയായ വിവരം ബന്ധുക്കളിൽ നിന്നും മറച്ചുവെച്ചിരുന്നു. ഗർഭമുണ്ടെന്ന സംശയത്തിൽ ബന്ധുക്കളും  ഷാഹിനയുടെ മാതാവും പല തവണ ചോദ്യം ചെയ്തെങ്കിലും, യുവതി  അതെല്ലാം നിഷേധിച്ചിരുന്നു.  ഇതോടെ ഗർഭത്തിനുത്തരവാദി ഇവരുടെ  ഭർത്താവല്ലെന്ന സംശയവും ഉയർന്നിട്ടുണ്ട്. രക്തസ്രാവത്തെത്തുടർന്ന് ചെങ്കള ഇ.കെ. നായനാർ  ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഹിന ഡിസ്ചാർജ്ജായി  സ്വന്തം വീട്ടിലേക്ക് പോയി. ഇവരെ  ചോദ്യം ചെയ്തശേഷം കൊലക്കുറ്റം ചുമത്തുന്നതടക്കമുള്ള  നടപടികളിലേക്ക് പോലീസ് നീങ്ങും.

LatestDaily

Read Previous

രമേശൻ ഉദുമ ഉറപ്പിച്ചു

Read Next

വളം ഡിപ്പോ ഉടമ തൂങ്ങി മരിച്ചു