2.32 ക്വിന്റൽ കഞ്ചാവുമായി കാസർകോട് സ്വദേശികൾ അറസ്റ്റിൽ

വില്ലുപുരം: 232 കിലോ കഞ്ചാവുമായി രണ്ട് കാസർകോട് സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിലായി. പാണത്തൂർ പരിയാരം സ്വദേശി ഉദയകുമാർ 44, പെരിയ മൂന്നാം കടവ് സ്വദേശി ആസിഫ് 25, എന്നിവരെയാണ് തമിഴ്നാട് വില്ലുപുരം ജില്ലയിലെ ഓലക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ആന്ധ്ര രജിസ്ട്രേഷനുള്ള ബൊലേറോ കാറിലാണ് രണ്ട് കിലോയുടെ 116 പാക്കറ്റ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഒലക്കൂർ പോലീസ് വാഹന പരിശോധന നടത്തവേയാണ് ഇവർ കുടുങ്ങിയത്. ഇവർ നേരത്തെയും കഞ്ചാവ് കടത്തിയിരുന്നതായി വിവരമുണ്ടെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

യുവതിയെ പീഡനത്തിനിരയാക്കി

Read Next

കുമ്പളയിലും അമ്പലത്തറയിലും പെൺകുട്ടികൾ പീഡനത്തിനിരയായി