ഓൺലൈൻ തട്ടിപ്പിൽ 14 പേർക്കെതിരെ കേസ്

പയ്യന്നൂര്‍: ഓൺലൈന്‍ ഷെയര്‍ മാര്‍ക്കറ്റിൽ  ലാ ഭവിഹിതം വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിലെ 14 പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. വെള്ളൂർ കോത്തായിമുക്ക് സ്വദേശി സാജൻ വെളിയത്ത് വീട്ടിൽ ജെയിംസിന്റെ രണ്ട് പരാതികളിലാണ് 14 പേര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

ആദ്യ പരാതിയിൽകഴിഞ്ഞ ഏപ്രില്‍ 18 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ ഷാ എന്റര്‍പ്രൈസസ്, ശ്രീ മഹാദേവ കാറ്റേഴ്‌സ്, വിനായക് ഐ.ടി.സൊലൂഷന്‍സ്, അദ്റൂറി സാമഡീന്‍, നിത വര്‍മ്മ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ലാഭവിഹിതം വാഗ്ദാനം നൽകിയതിന്റെ  അടിസ്ഥാനത്തിൽ പല തവണകളായി ഓൺലൈൻ ട്രാൻസാക്ഷൻ വഴി12, 67,000 രൂപയും രണ്ടാമത്തെ പരാതിയില്‍ ഇക്കഴിഞ്ഞ മെയ് 9 മുതല്‍ ജൂണ്‍ 13 വരെയുള്ള കാലയളവിൽ മഹാദേവ ട്രേഡിംഗ്, റിഷി ട്രേഡേഴ്‌സ്, ജുനൈദ് ഉള്ള, സണ്‍റൈസ് സർവ്വീസസ്, ഓറിയന്റ് ഓവര്‍സീസ്, കൃഷ്ണ ട്രേഡേഴ്‌സ്, അഭിജിത്ത് സുരേ, രാജീവ് ശര്‍മ്മ, വര്‍ഷ സിംഗ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പല തവണകളായി ഓൺലൈൻ ട്രാൻസാക്ഷൻ വഴി 6,60,000 രൂപയുമാണ് പരാതിക്കാരൻ നിക്ഷേപിച്ചത്. പിന്നീട് ലാഭവിഹിതമോ നിക്ഷേപത്തുകയോ നല്‍കാതെ പ്രതികൾ 19, 27,000 രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

LatestDaily

Read Previous

തട്ടിക്കൊണ്ടു പോയി പീഡനം; പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

Read Next

പയ്യന്നൂർ വാഹന മോഷ്ടാവ് മലപ്പുറത്ത് പിടിയില്‍