തൃക്കരിപ്പൂരിൽ ഐ.എൻ.എൽ അക്കൗണ്ട്

കാഞ്ഞങ്ങാട്: ഒളവറയിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ നേടിയ അട്ടിമറി ജയം ആഘോഷിക്കുകയാണ് ഐ.എൻ.എൽ ഒന്നും പ്രതീക്ഷിക്കാതെ മത്സരിക്കാനെത്തിയ എ.പി.മുഹമ്മദ് കുഞ്ഞി ഹാജിയെന്ന എം.കെ.ഹാജി ഇടതുപിന്തുണയോടെ അട്ടിമറി വിജയത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറിവന്നാൽ 20 അല്ലെങ്കിൽ 30 വോട്ടുകൾക്ക് വിജയിച്ചേക്കാം’ ഇതായിരുന്നു ആകെയുണ്ടായിരുന്ന തോന്നൽ.

144 വോട്ടിന്റെ ഭൂരിപക്ഷം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ഐ.എൻ.എൽ സംസ്ഥാന സമിതി അംഗമായിരുന്ന ഈ 61-കാരൻ മനസുതുറക്കുന്നു.  പ്രദേശവാസികൾ നൽകിയ അപ്രതീക്ഷിത പിന്തുണ കൂടുതൽ ഉത്തരവാദിത്തം ഏൽപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചതിന്റെ ഇരട്ടിയിലേറെ വോട്ടുകൾ ലഭിച്ചത് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചതിനാലാണെന്ന് ഏ.പി.മുഹമ്മദ്കുഞ്ഞി പറഞ്ഞു.

LatestDaily

Read Previous

മഹമൂദ് മുറിയനാവിക്ക് വോട്ട് മറിക്കാനുള്ള നീക്കം പാളി

Read Next

സ്ഥാനാർത്ഥിയെ ബിജെപി തീർത്തും അവഗണിച്ചു