ഖത്തർ സാലി എന്ന ബേക്കൽ സാലി

1971 ലാണ്  കൗമാരം കടക്കുന്നതിനു മുമ്പ് ആ ചെറുപ്പക്കാരന്‍  അറബിക്കടല്‍ കടന്നത്‌. ഗുജറാത്തിലെ കച്ചില്‍ നിന്നും ഖോര്‍ ഫുഖാനിലേക്ക് വരികയായിരുന്ന പത്തേമാരിയില്‍ യുഏഇയുടെ കടൽതീരത്ത് ഖോര്‍ ഫുഖാനില്‍ ഇറങ്ങിയ ആ ചെറുപ്പക്കാരന്‍ അവിടെ നിന്നും ഷാര്‍ജയിലെത്തി. ഷാർജയിൽ കുറച്ചു ദിവസം അലഞ്ഞു തിരിഞ്ഞെങ്കിലും തൊഴിലൊന്നും ശരിയായില്ല. അപ്പോഴാണ്‌ ആരോ പറഞ്ഞത് തൊട്ടടുത്ത രാജ്യം ഖത്തര്‍ ആണ് ജോലിക്ക് നല്ലതെന്ന്.

“ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ ആത്മധൈര്യമായിരുന്നു സാലിക്ക്.” ഒട്ടും മടിക്കാതെ ആ ചെറുപ്പക്കാരന്‍  വേറെ ഒരു ചരക്കു ഉരുവില്‍ കയറി ഖത്തറിന്റെ തീരത്തണഞ്ഞു. മണല്‍ കോച്ചുന്ന ഡിസംബറിന്റെ കുളിരിലേക്ക്പായ ക്കപ്പലിറങ്ങിയ ആ കൗമാരക്കാരന്റെ മനസ്സില്‍ നിറയെ സ്വപ്നങ്ങളും ആത്മവിശ്വാസവുമായിരുന്നു. ഉടുപ്പില്‍ തുന്നി                  ച്ചേര്‍ക്കാന്‍ ഉന്നത വിദ്യാഭ്യാസ ബിരുദങ്ങളുടെ ഉടയാടകളോ , ബിസിനസ്സില്‍ മുതല്‍ മുടക്കാന്‍ കയ്യില്‍ പണമോ  ഉണ്ടായിരുന്നില്ല ആ ചെറുപ്പക്കാരന്റെ കയ്യില്‍.  

എങ്ങനെയോ അന്നത്തെ ബ്രിട്ടീഷ്  ബാങ്കില്‍ ഒരു ജോലി ഒപ്പിച്ചു.  വലിയ തിരക്കുകള്‍ ഇല്ലാത്ത ആ ജോലിക്കിടയിലും, ജോലി സമയം കഴിഞ്ഞും, കിട്ടിയ സമയം മുഴുവനും കഠിനാധ്വാനിയും ബിസിനസില്‍ താൽപ്പര്യവും ഉണ്ടായിരുന്ന സാലി ഒരു അവസരമായെ ടുത്തു. “തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള സുവര്‍ണ്ണാവസരം. “ദോഹയിൽ റീട്ടെയില്‍ തുണി ഷോപ്പുകള്‍ അധികം ഇല്ലാതിരുന്ന ആ കാലത്ത് മൊത്തക്കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചും   സഹപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും വിറ്റു മായിരുന്നു തുടക്കം.

ഇന്ന് ഇരുപത്തിനാല് തുണിക്കടകൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ലക്സസ് എന്ന സാലിയുടെ വസ്ത്ര വ്യാപാര ശൃംഖലയിലുണ്ട്. ഈ വസ്ത്ര വ്യാപാരത്തിൽകോട്ടിക്കുളം സ്വദേശി അസീസ് ഹാജി അക്കരയും പങ്കാളിയായി പിന്നീട് വിപുലീകരിച്ചു. ലക്സസ് എന്ന് സ്വന്തം വസ്ത്രത്തിന് പേരിട്ടപ്പോൾ ലക്സസ് എന്ന പേരിൽ ആഗോള പ്രശസ്തരായ കാർ കമ്പനി ഖത്തറിൽ ഈ തുണി വ്യാപാര സ്ഥാപനത്തിനെതിരെ തങ്ങളുടെ ബ്രാൻഡ് നെയിം ഉപയോഗിച്ചുവെന്ന് കാണിച്ച് കേസ്സ്  കൊടുത്തു. കേസ്സിൽ തുണിക്കടയുടെ പങ്കാളികളായ സാലിയും അസീസ് ഹാജിയും വിജയിച്ചു.

അങ്ങനെ ലക്സസ് തുണിക്കട പ്രശസ്തിയിലേക്ക് പടർന്നു കയറി. ഇന്ന് 24 ലക്സസ് തുണിക്കടകൾ ഖത്തറിലെങ്ങും  തലയുയർത്തി നിൽക്കുന്നു. മരിക്കുമ്പോൾ സാലിക്ക് പ്രായം 74. ഭാര്യ മുംതാസ് കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ മുസ്ലിംലീഗ് നേതാവായിരുന്ന പരേതനായ യു.വി. മൊയ്തുവിന്റെ മകൾ. ഏകമകൾ ജസ്ന ഖത്തറിൽ പിതാവിന്റെ വസ്ത്രവ്യാപാര മേഖലയിൽ സജീവമാണ്. മരുമകൻ കാസർകോട് സ്വദേശി സമീർ. നിരവധി കാസർകോട് ജില്ലക്കാരുടെ സാന്നിധ്യത്തിൽ ഭൗതിക ശരീരം ഖത്തറിലെ അൽ ഹമർ ഖബർ സ്ഥാനിൽ അടക്കം ചെയ്തു.

LatestDaily

Read Previous

റെയിൽവേ സ്റ്റേഷനിലെ തെരുവുനായ് ശല്യത്തിൽ പരാതി നൽകിയിട്ടും നഗരസഭ അനങ്ങുന്നില്ല

Read Next

കാർഷിക കോളേജിൽ അധ്യാപക ക്ഷാമം; രക്ഷാകർത്താക്കളുടെ ഉപവാസം