അനുമതിയില്ലാതെ പ്രകടനം: യുഡിഎഫ്, എൽഡിഎഫ്, ബിജെപി നേതാക്കൾക്കെതിരെ കേസ്സ്

കാഞ്ഞങ്ങാട്: നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് വി.വി. രമേശനടക്കം 100 പേർക്കെതിരെ കേസ്സെടുത്തു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനും, സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംഘം ചേർന്ന് പ്രകടനം നടത്തിയതിനുമാണ് കേസ്സ്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ 60 യുഡിഎഫ് പ്രവർത്തകർക്കെതിരെയും ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തിട്ടുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികളെയും ആനയിച്ച് പുതിയകോട്ടയിൽ നിന്നും കുശാൽ നഗറിലേക്ക് പ്രകടനം നടത്തിയതിനാണ് കേസ്സ്.

പ്രകടനം നടത്തിയതിന് 30 ബിജെപി പ്രവർത്തകർക്കെതിരെ മറ്റൊരു കേസ്സും ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ബൽരാജടക്കമുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമെതിരയാണ് കേസ്സ്.  മൂന്ന് കേസ്സുകളിലും ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ ഇ. അനൂപ്കുമാറാണ് പരാതിക്കാരൻ. അരയിയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനത്തിന് കല്ലെറിഞ്ഞതിന് ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തിട്ടുണ്ട്.

LatestDaily

Read Previous

നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ ലീഗ് പ്രവർത്തകർ പടക്കമെറിഞ്ഞു

Read Next

മാവുങ്കാലിൽ ബിജെപി ആഹ്ലാദ പ്രകടനം അക്രമാസക്തമായി യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ വീടുകൾക്ക് നേരെ അക്രമം