17കാരി ഗര്‍ഭിണി; സമപ്രായക്കാരനെതിരെ പോക്‌സോ കേസ്

ചിറ്റാരിക്കാൽ: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ പതിനേഴുകാരി ഗര്‍ഭിണി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം 17കാരനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും.കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയത്. ഡോക്ടർ പരിശോധിച്ചതോടെയാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ചിറ്റാരിക്കാല്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് പതിനേഴുകാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.

Read Previous

തുറന്നു നൽകിയ കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു

Read Next

അഭിഭാഷകൻ ക്രൂരമായി ബലാത്സംഗം ചെയ്തതായി യുവതി