നിരോധനാജ്ഞയ്ക്ക് പുല്ലു വില

ഹൊസ്ദുർഗ് : 2020 ഡിസമ്പർ 15 മുതൽ 17– ന് അർധരാത്രി വരെ കാസർകോട് ജില്ലയിൽ ജില്ലാ കലക്ടർ പ്രഖ്യാപിച്ച നിരാധനാജ്ഞയ്ക്ക് ഇന്നലെ കാഞ്ഞങ്ങാട്ട് പുല്ലുവിലയായിരുന്നു. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന നിരോധനാജ്ഞാ നിയമം പരക്കെ ലംഘിക്കപ്പെട്ടു. പുതിയകോട്ട ഹൊസ്ദുർഗ് ഹൈസ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് അഞ്ചും പത്തും ഇരുപതും പേർ കൂട്ടംകൂടി.

വിജയിച്ച സ്ഥാനാർത്ഥികളെ സകല പാർട്ടികളും നഗരത്തിൽ ആനയിച്ചുകൊണ്ടുപോയി. ഒരു ആഹ്ളാദ പ്രകടനത്തിൽ ചുരുങ്ങിയത് നൂറു പേരെങ്കിലും സംബന്ധിച്ചു. പുറമെ രാഷ്ട്രീയപ്പാർട്ടികൾ ബൈക്ക് റാലികളും ഇന്നലെ നടത്തി. പോലീസ് ഈ നിരോധനാജ്ഞാ ലംഘനം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തെരഞ്ഞെടുപ്പ് ദിവസമായ 16 നും അക്രമങ്ങൾ അരങ്ങേറാതിരിക്കാനാണ് ജില്ലാ കലക്ടർ 144 നിയമം ജില്ലായൊട്ടുക്കും പ്രഖ്യാപിച്ചത്. 16– ന് വോട്ടെണ്ണൽ കഴിഞ്ഞയുടൻ അരയിയിലും, മുട്ടുന്തലയിലും, നെല്ലിത്തറയിലും, കൊളവയലിലും രാഷ്ട്രീയപ്പാർട്ടികൾ പരസ്പരം ഏറ്റു മുട്ടുകയും ചെയ്തു.

Read Previous

സിപിഎം–ബിജെപി വോട്ടുവ്യാപാരം ഉറപ്പിച്ചു

Read Next

ബിജെപി രമേശന് വോട്ട് മറിച്ചു ടി. വി. ശൈലജ ബലിയാടായി