കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ റൂട്ട് മാർച്ച്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ഇരു ഫ്ലാറ്റ്ഫോമുകളും തെരുവുപട്ടികൾ കയ്യടക്കിയതോടെ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ഭീതിയിൽ. റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ ഒന്നിന് പുറകെ ഒന്നായി റൂട്ട്മാർച്ച് നടത്തുന്ന തെരുവുനായ്ക്കൾ ഏതു നിമിഷവും യാത്രക്കാരെ ആക്രമിക്കാമെങ്കിലും നായശല്ല്യം കുറയ്ക്കാൻ അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

റെയിൽവെ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ  വിഐപി പരിഗണന ലഭിക്കുന്ന തെരുവുപട്ടികൾ ടിക്കറ്റ് കൗണ്ടറിന് മുന്നിലടക്കം കറങ്ങി നടക്കാൻ തുടങ്ങിയതോടെ കുട്ടികളുമായെത്തുന്ന സ്ത്രീ യാത്രക്കാരും വയോജനങ്ങളും ഭയത്തിലാണ്. കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ തെരുവ് നായ്ക്കളെ മുട്ടാതെ നടക്കണമെങ്കിൽ സർക്കസ് അഭ്യാസിയുടെ മെയ് വഴക്കം വേണമെന്നാണ് റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായെത്തുന്ന യാത്രക്കാർ പറയുന്നത്.

നായ്ക്കളുടെ പ്രജനനകാലം അടുത്തതോടെ ഇവ കൂടുതൽ ആക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ നായ്ക്കളെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും തുരത്താൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

LatestDaily

Read Previous

കൊറിയർ സ്ഥാപനമുടമയുടെ ആത്മഹത്യ; 3 പേർ അറസ്റ്റിൽ

Read Next

പെരിയ ഇരട്ടക്കൊലക്കേസ്സിൽ വിചാരണ പൂർത്തിയായി- കേസ്സിൽ മൊത്തം 24 പ്രതികൾ