ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബന്തടുക്ക: ഗൂഗിള്‍ മാപ്പു നോക്കി ഓടിച്ച കാര്‍ വനത്തിനുള്ളിലെ പുഴയില്‍ വീണു മുങ്ങി. കാറിനുള്ളിലുണ്ടായിരുന്ന അമ്പലത്തറ സ്വദേശികളായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോലില്‍ നിന്നു പാണ്ടിയിലേക്ക് വനത്തിനകത്തു കൂടി പോകുന്ന റോഡില്‍ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടം.
പുല്ലൂർ അമ്പലത്തറയില്‍ നിന്നു കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയിലേയ്ക്കു പോകുകയായിരുന്ന ഏഴാംമൈലിലെ അഞ്ചില്ലത്ത് ഹൗസില്‍ തസ്രീഫ് 36, പുല്ലൂര്‍, മുനമ്പം ഹൗസിൽ അബ്ദുല്‍ റഷീദ് 35 എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വനത്തിനകത്തുള്ള പഴയ പാലത്തിലാണ് അപകടം. കൈവരിയില്ലാത്ത പാലത്തിന് മുകളിലൂടെ വെള്ളം നിറഞ്ഞൊഴുകുകയായിരുന്നതിനാല്‍ കൈവരിയില്ലാത്ത കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
പുഴയിലേയ്ക്കു വീണ കാര്‍ പൂര്‍ണ്ണമായും മുങ്ങി. ഇതിനിടയില്‍ അത്ഭുതകരമായി പുറത്തു കടന്ന തസ്രീഫും അബ്ദുല്‍ റഷീദും പുഴയിലെ ഒരു മരത്തില്‍ പിടിച്ചു നിന്ന ശേഷം പോലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്നു അഗ്നിരക്ഷാ സേനയും ആദൂര്‍ പോലീസും സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.