ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
അജാനൂർ: ഗൾഫിലും ഭർതൃവീട്ടിലും ഭാര്യയെ ശാരീരികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് അന്വേഷണം തുടങ്ങി. കോട്ടിക്കുളം കോടി സ്വദേശിനി ഷമീമയുടെ പരാതി പ്രകാരം മാണിക്കോത്തെ എം.പി. മുഹമ്മദിന്റെ മകൻ അലി മൂർന്തല മാതാവ് ജമീല, സഹോദരി സാജിത പിതാവ് എന്നിവർക്കെതിരെയാണ് പോലീസ് ഗാർഹിക പീഡന നിയമ പ്രകാരം കേസ്സെടുത്തത്. 16 വർഷം മുമ്പ് വിവാഹിതയായ ഷമീമയെ ഭർത്താവായ അലി മൂർന്തല ഗൾഫിലെ ജോലി സ്ഥലത്തും മാണിക്കോത്തെ വീട്ടിലും ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് ഷമീമ യുടെ പരാതി.
ശാരീരികമായ ഉപദ്രവവും ഗാർഹിക പീഡനവും തുടർന്ന ഭർത്താവിനെതിരെ ഗൾഫിലും ഷമീമ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം മാണിക്കോത്തെ ഭർത്താവിന്റെ വീട്ടിലെത്തിയ പോലീസിന് വീട് അടച്ചിട്ടതിനെത്തുടർന്ന് തിരിച്ചുപോകേണ്ടിവന്നു. ഗൾഫിലെ പരാതിയെ തുടർന്നുള്ള നിയമ നടപടി ഭയന്ന് ഒരുമാസം മുമ്പ് വ്യാപാരസ്ഥാപനങ്ങളുപേക്ഷിച്ച് ഭർത്താവ് നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.