അപകട സാധ്യതയുള്ള കുന്ന് നഗരസഭ  അധികൃതർ സന്ദർശിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നഗരസഭ ഓഫീസിന്  വിളിപ്പാടകലെയുള്ള യുബിഎംസി സ്കൂളിന് പടിഞ്ഞാറു ഭാഗത്തുള്ള അപകട സാധ്യതയുള്ള  കുന്നും, മരങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം നഗരസഭ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശിച്ചു. ഇക്കഴിഞ്ഞ മഴയിൽ തുടർച്ചയായി മൂന്ന് ദിവസം കുന്നുകളിൽ നിന്നുള്ള മരങ്ങൾ റോഡിൽ കടപുഴകി വീണിരുന്നു.

കൂൾ വിദ്യാർത്ഥികളടക്കം നിരവധിയാളുകൾ കടന്നുപോകുന്ന റോഡിലേക്കാണ് മരങ്ങൾ വീണിരുന്നത്. ഭാഗ്യത്തിന് ആളപായമൊന്നുമുണ്ടായില്ല. ജനങ്ങൾക്ക് ഭീഷണിയായി മാറിയ മരങ്ങളും,കുന്നുകളും ശാസ്ത്രീയമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ നഗരസഭക്കും, റവന്യു പോലീസ് അധികാരികൾക്കും നിവേദനം സമർപ്പിച്ചിരുന്നു. ഏതാണ്ട് 20 അടി ഉയരത്തിലുള്ള കുന്നും മരങ്ങളുമാണ് ഏത് സമയത്തും നിലം പതിക്കാൻ പാകത്തിൽ ഇവിടെ നിലകൊള്ളുന്നത്.

LatestDaily

Read Previous

പ്ലസ്ടു വിദ്യാർത്ഥിനി സ്ക്കൂളിന്റെ ഒന്നാം നിലയിൽ നിന്നും ചാടി

Read Next

കൊറിയര്‍ ഉടമയുടെ ആത്മഹത്യ: 2 പേര്‍ക്കെതിരെ കേസ്