അജാനൂർ പഞ്ചായത്തിന്റെ അനാസ്ഥ പാതയോരത്തെ വീടുകൾ മലിനജല ഭീഷണിയിൽ

സ്വന്തം ലേഖകൻ

അജാനൂർ: അജാനൂർ പഞ്ചായത്ത് അധികൃതരുടെ കടുത്ത അനാസ്ഥ മൂലം മാണിക്കോത്ത് കെഎച്ച്എം സ്ക്കൂളിന് പരിസരത്തുള്ള വീടുകളിലും സ്കൂൾ ഗ്രൗണ്ടിലും മലിനജലം കെട്ടിക്കിടക്കുന്നു. മാണിക്കോത്ത് സംസ്ഥാനപാതയ്ക്കരികിലെ കെഎച്ച്എം സ്കൂളിന് മുന്നിൽ കെഎസ്ടിപി നിർമ്മിച്ചിരിക്കുന്ന കൾവർട്ട് മണ്ണിട്ട് മൂടുന്നതിന് സ്വകാര്യ വ്യക്തിക്ക് മൗനാനുവാദം നൽകിയ പഞ്ചായത്തിന്റെ നടപടി മൂലം മഴക്കാലത്ത് പാതയോരത്തെ വീടുകളിൽ മലിനജലം കയറുകയാണ്.

കൾവർട്ടിന്റെ ഇരുഭാഗവും മണ്ണിട്ട് മൂടിയതിനാൽ മഴ പെയ്ത് തുടങ്ങിയതോടെ വെള്ളമൊഴുകി പോകാനാവാതെ റോഡിൽ തന്നെ കെട്ടിക്കിടക്കുകയാണ്. മഴ ശക്തി പ്രാപിക്കുമ്പോൾ, മലിനജലം പരിസരത്തെ വീടുകളിലേക്കാണ് ഒലിച്ചുകയറുന്നത്. സദാസമയവും ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്നതും സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയിലാണ് ഈ ദുരവസ്ഥ.

LatestDaily

Read Previous

പാർട്ടി ഓഫീസ് നിർമ്മാണത്തിന് സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറി

Read Next

കൊറിയർ സ്ഥാപന ഉടമയുടെ മരണത്തിലെ ദുരൂഹത തുടരുന്നു