ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് :നഷ്ടപ്പെട്ട മൊബൈൽ അതിവേഗത്തിൽ തിരിച്ചു പിടിച്ച് ഹോസ്ദുർഗ്ഗ് പൊലീസ് . മൊബൈൽ ഫോൺ നഷ്ടപെട്ട പരാതിയുമായി ഹോസ്ദുർഗ് സ്റ്റേഷനിൽ എത്തുന്ന പരാതിക്കാർക്ക് ഫോൺ തിരികെ കിട്ടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നഷ്ടപെട്ട 139 മൊബൈൽ ഫോണുകളാണ് ഹോസ്ദുർഗ് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി ഉടമസ്ഥർക്ക് നൽകിയത്.
നഷ്ടപെട്ട മൊബൈലിന്റെ ഐ .എം ഇ.ഐ നമ്പർ സഹിതം പരാതി നൽകിയാൽ ഫോൺ വേറെ ആരെങ്കിലും ഉപയോഗിക്കുമ്പോൾ പൊലീസ് ലൊക്കേഷൻ അടക്കം കണ്ടെത്തി ഫോൺ തിരിച്ചു പിടിക്കാൻ സാധിക്കുന്നു. 139ാമത്തെ ഫോണും കണ്ടെത്തി ഉടമസ്തനായ ചിത്താരിയിലെ സി. കെ. മുനീറിന് തിരികെ നൽകി. ഇൻസ്പെക്ടർ എം പി . ആസാദിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റ സഹായത്തോടെ സീനിയർ സിവിൽ
പോലീസ് ഓഫീസർ അനീഷ് ചെറുവത്തൂരാണ് ഫോൺ കണ്ടെത്തുന്നത് . ഇപ്പോൾ സി. ഇ .ആർ പോർട്ടൽ ഉപയോഗിച്ച് സ്റ്റേഷനിൽ നിന്നും നേരിട്ട് തന്നെ ഫോൺ കണ്ടെത്താൻ സാധിക്കുന്നുണ്ട്. നഷ്ടപെട്ട ഫോൺ കണ്ടെത്തുന്നതിന് ജില്ല പൊലീസ് മേധാവി പി.ബിജോയ് പ്രത്യേക പരിഗണന നൽകുന്നു.