ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽപ്പെടാത്തയാളെ ബാങ്കിന്റെ ഡയറക്ടറായി നിലനിർത്തുന്നതിനെതിരെ സഹകരണസംഘം സംസ്ഥാന രജിസ്ട്രാർ ജനറലിന് പരാതി. ഹോസ്ദുർഗ്ഗ് സഹകരണ ബാങ്ക് ഡയറക്ടറും പുതുക്കൈയിൽ താമസക്കാരിയുമായ പി. സരോജയ്ക്കെതിരെയാണ് സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി ലഭിച്ചിരിക്കുന്നത്.
സഹകരണ നിയമം ചട്ടം 16 പ്രകാരം സഹകരണ സംഘങ്ങളിൽ അംഗമാകുന്ന വ്യക്തി പ്രസ്തുത സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിൽ താമസമുള്ളയാളോ സ്വന്തമായി സ്ഥലമുള്ളയാളോ ആയിരിക്കണമെന്നാണ് വ്യവസ്ഥ. ഹോസ്ദുർഗ്ഗ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധി ഹോസ്ദുർഗ്ഗ്, കാഞ്ഞങ്ങാട് വില്ലേജുകളാണ്. പി. സരോജ താമസിക്കുന്നത് പുതുക്കൈ വില്ലേജിലായതിനാൽ, ഇവരുടെ അംഗത്വം പോലും നിയമവിരുദ്ധമാണെന്നാണ് പരാതി. പി. സരോജയുടെ അംഗത്വം ചട്ടവിരുദ്ധമായി കണക്കാക്കി ഇവരുടെ അംഗത്വവും ഡയറക്ടർ പദവിയും അയോഗ്യമാക്കണമെന്നാണ് സഹകരണ സംഘം രജിസ്ട്രാർക്ക് ലഭിച്ച പരാതിയിൽ ആവശ്യം.