ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മേൽപ്പറമ്പ്: ഐഎസ്ആർഒ, ഇൻകം ടാക്സ് ഉദ്യോഗസ്ഥയെന്ന പേരിൽ ആൾമാറാട്ടം നടത്തി യുവാവിന്റെ സ്വർണ്ണാഭരണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനിക്കെതിരെ മേൽപ്പറമ്പ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. യുവതിയുമായി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പൊയിനാച്ചി മൊട്ട അഖിൽ നിവാസിൽ ബാലകൃഷ്ണന്റെ മകൻ പി.എം. അഖിലേഷാണ് 30, തട്ടിപ്പിനിരയായത്.
ചെമ്മനാട് കൊമ്പനടുക്കത്തെ ചന്ദ്രശേഖരന്റെ മകൾ ശ്രുതി ചന്ദ്രശേഖരനാണ് 32 കേസ്സിൽ പ്രതി. യുവതി പ്രവാസിയുടെ ഭാര്യയാണ്. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് ശ്രുതി അഖിലേഷിൽ നിന്നും ഒരു പവന്റെ സ്വർണ്ണമാലയും 1 ലക്ഷം രൂപയും വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവാവിന്റെ പരാതി. യുവതി സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.