വലിയ ഭൂരിപക്ഷം കെ. കെ. ജാഫറിന്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിച്ചത് യുഡിഎഫ് 43– ാം വാർഡ് സ്ഥാനാർത്ഥി മുസ്്ലീം ലീഗിലെ കെ. കെ. ജാഫർ. പോൾ ചെയ്ത വോട്ടിന്റെ 75 ശതമാനത്തിലേറെ വോട്ട് പെട്ടിയിലാക്കിയാണ് ജാഫറിന്റെ വിജയം. എൽഡിഎഫ് സാഥാനാർത്ഥിയായ സിപിഎമ്മിലെ സുജിത്തിനെക്കാൾ 639 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജാഫറിന്റെ വിജയം. ജാഫറിന് 790 വോട്ട് ലഭിച്ചു. സുജിത്തിന് 152 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. വാർഡിൽ എസ്ഡിപിഐ സാഥാനാർത്ഥിയുടെ സാന്നിധ്യമുണ്ടായത് വെല്ലുവിളിയാകുമെന്ന് ലീഗ് കേന്ദ്രങ്ങൾ ഭയപ്പെട്ടിരുന്നുവെങ്കിലും, ജാഫറിന്റെ വ്യക്തി പ്രഭാവം പൂർണ്ണമായും വോട്ടായിമാറി. എസ്ഡിപിഐ സ്ഥാനാർത്ഥി നൗഷാദിന് 118 വോട്ട് മാത്രമെ നേടാനായുള്ളൂ.

LatestDaily

Read Previous

കോൺഗ്രസ്സ് ഓഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞു

Read Next

നഗരസഭയിൽ ഐഎൻഎല്ലിന് മൂന്നംഗങ്ങൾ