ആറങ്ങാടിയിൽ മുഹമ്മദ് കുഞ്ഞിക്ക് മിന്നുന്ന ജയം

കാഞ്ഞങ്ങാട്: നഗരസഭ ആറങ്ങാടി വാർഡിൽ മുസ്ലീം ലീഗിലെ ടി. മുഹമ്മദ് കുഞ്ഞിയുടെ വിജയത്തിന് തിളക്കമേറെ.  കഴിഞ്ഞ തവണ ഐഎൻഎൽ വിജയിച്ച ആറങ്ങാടി വാർഡ് ഇത്തവണ ഇടതുമുന്നണിയിൽ നിന്ന് മുസ്ലീം ലീഗ് പിടിച്ചെടുക്കുകയായിരുന്നു.  അത്യന്തം വാശിയേറിയ മൽസരത്തിൽ മുസ്ലീം ലീഗ് വിട്ട് ഐഎൻഎല്ലിൽ ചേർന്ന ടി. മുത്തലീബിനെയാണ് മുഹമ്മദ് കുഞ്ഞി പരാജയപ്പെടുത്തിയത്. പൊതുരംഗത്ത് സംശുദ്ധമായ വ്യക്തിത്വമുള്ള മുഹമ്മദ് കുഞ്ഞിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷം സകല അടവുകളും പയറ്റിയെങ്കിലും മുഹമ്മദ് കുഞ്ഞി 81 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മിന്നുന്ന വിജയം നേടിയത്.

LatestDaily

Read Previous

അജാനൂരിൽ ഇടതിന് ഭൂരിപക്ഷം എൽഡിഎഫ് 10, യുഡിഎഫ് 9, ബിജെപി 4

Read Next

എൽ. സുലൈഖയുടെയും മഹമൂദ് മുറിയനാവിയുടെയും പരാജയം ഇടതുമുന്നണിക്ക് തിരിച്ചടിയായി