ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: നാല് തവണ പ്ലസ്ടു സേ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആൾമാറാട്ട പരീക്ഷയിലൂടെ കൂട്ടാളിയോടൊപ്പം കുടുങ്ങി. കഴിഞ്ഞ ദിവസം ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന സേ പരീക്ഷയ്ക്കിടെയാണ് ആൾമാറാട്ടം കണ്ടെത്തിയത്.
ഓപ്പൺ സ്ക്കൂൾ വഴി പ്ലസ്ടു പഠിച്ച് പരീക്ഷയെഴുതി നാല് തവണ ഇംഗ്ലീഷ് സേ പരീക്ഷയിൽ തോറ്റ മാട്ടൂലിലെ ടി.കെ. നിഷാദാണ് 18, അഞ്ചാംതവണ സുഹൃത്തായ മാട്ടൂലിലെ പി.പി. സുഹൈലിനെ 18, പരീക്ഷയ്ക്കിരുത്തി ഭാഗ്യം പരീക്ഷിച്ചത്. ആൾമാറാട്ടത്തിൽ പരീക്ഷയെഴുതാനെത്തിയ സുഹൈലിന്റെ ഹാൾടിക്കറ്റിലെ ഫോട്ടോയിൽ സംശയം തോന്നിയതിനെത്തുടർന്നാണ് പരീക്ഷാച്ചുമതലയുള്ള അധ്യാപിക ചീഫ് എക്സാമിനറെ വിവരമറിയിച്ചത്.
തുടർന്ന് സ്ക്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ിഥരെ വിവരമറിയിക്കുകയും വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ നിർദ്ദേശത്താൽ ചന്തേര പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ചന്തേര പോലീസെത്തി സുഹൈലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ആൾമാറാട്ടം പുറത്തുവന്നത്. ആൾമാറാട്ടത്തിലൂടെ പരീക്ഷയെഴുതിയ മാട്ടൂലിലെ ടി.കെ. നിഷാദ് 18, പരീക്ഷയെഴുതാൻ പകരക്കാരനായെത്തിയ സുഹൈൽ എന്നിവർക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തു.