അജാനൂരിൽ ഇടതിന് ഭൂരിപക്ഷം എൽഡിഎഫ് 10, യുഡിഎഫ് 9, ബിജെപി 4

കാഞ്ഞങ്ങാട് : ഭരണത്തുടർച്ചക്കായി ഇടതു മുന്നണിയും ഭരണം തിരിച്ച് പിടിക്കാൻ യുഡിഎഫും നിലമെച്ചപ്പെടുത്താൻ ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ അജാനൂരിൻ പത്ത് സീറ്റുകൾ നേടി ഇടതു മുന്നണി ഒന്നാം സ്ഥാനത്തെത്തി. യുഡിഎഫിന് ഒമ്പതും, ബിജെപിക്ക് നാലും സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ഐഎൻഎല്ലും മുസ്്ലീം ലീഗും നേരിട്ട് ഏറ്റുമുട്ടിയ അഞ്ചാം വാർഡിൽ 55 വോട്ടുകൾക്കും സിപിഎമ്മിലെ യു. വി. ബഷീർ മത്സരിച്ച പതിനേഴാം വാർഡിൽ 18 വോട്ടുകൾക്കുമാണ് യുഡിഎഫ് വിജയിച്ചത്.

ഇടതു മുന്നണി 10, ഐക്യ ജനാധിപത്യ മുന്നണി 9, ബിജെപി നാല് എന്നതാണ് ഏറ്റവും ഒടുവിലത്തെ കക്ഷി നില. ഇടതു മുന്നണിക്ക് കഴിഞ്ഞ തവണ പതിനൊന്ന് സീറ്റുണ്ടായത് പത്തായി കുറഞ്ഞു കോൺഗ്രസ്സിന് ഒരു സീറ്റ് കൂടിയപ്പോൾ യുഡിഎഫിന്റെ സീറ്റ് നില എട്ടിൽ നിന്ന് ഒമ്പതായി ഇയർന്നു. ബിജെപി കഴിഞ്ഞ തവണ നേടിയ സീറ്റുകൾ ഇത്തവണയും നിലനിർത്തി.

LatestDaily

Read Previous

കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ഇടതുതരംഗം

Read Next

ആറങ്ങാടിയിൽ മുഹമ്മദ് കുഞ്ഞിക്ക് മിന്നുന്ന ജയം