ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മഞ്ചേശ്വരം: എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ യാത്രയായി. മംഗളൂരുവിലെ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയും മഞ്ചേശ്വരം ഐല കുതുപ്പുളുവിലെ ഓട്ടോഡ്രൈവർ സുരേഷിന്റെ മകളുമായ ധന്യശ്രീയാണ് 19, എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ മരിച്ചത്.
ജൂൺ1ന് നിർത്താതെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ധന്യശ്രീയെ ആശുപത്രിയിലെത്തിച്ചത്. അസുഖം മാറാത്തതിനാൽ മംഗളൂരു ദെർളക്കട്ടയിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ധന്യശ്രീ എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയത്. അപ്പോഴേയ്ക്കും പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി.
ധന്യശ്രീയെ രക്ഷിതാക്കൾ കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്ന് ദെർളക്കട്ടെയിലെ ഡോക്ടർമാർ വിധിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. തുടർന്ന് കാസർകോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ധന്യശ്രീ ഇന്നലെ പകൽ 3.30 മണിയോടെ മരണത്തിന് കീഴടങ്ങി.