പ്രസവിക്കാന്‍ പോകും മുമ്പ് ഊരി നല്‍കിയ സ്വർണ്ണാഭരണങ്ങള്‍ ബന്ധു തിരിച്ചു നല്‍കിയില്ല

കുമ്പള: ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് ഗര്‍ഭിണി ഊരിക്കൊടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നു പരാതിയിൽ കുമ്പള പോലീസ് കേസ്സെടുത്തു. പ്രശ്നം പറഞ്ഞു തീര്‍ത്ത് സ്വര്‍ണ്ണം തിരികെ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്. പെര്‍മുദെയിലെ അന്‍സാറിന്റെ ഭാര്യ ഫാത്തിമത്ത് അഫ്നയുടെ  22, പരാതി പ്രകാരമാണ് കുമ്പള പോലീസ് കേസെടുത്തത്. മെയ് 24നാണ് ഫാത്തിമത്ത് ഹസ്ന കുമ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രസവിച്ചത്.

ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് കമ്മലുകളും കൈചെയിനും പാദസരങ്ങളും ഊരി ബന്ധുവായ മർഷിദയ്ക്ക് കൈമാറിയിരുന്നതായി ഹസ്ന നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ആഭരണങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല. വിഷയം ബന്ധുക്കള്‍ മുഖാന്തിരം ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി. പരാതിക്കാരി ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് ആഭരണങ്ങള്‍ ഊരി പര്‍ദ്ദയിട്ട സ്ത്രീയെ ഏല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. ഫാത്തിമത്ത് അഫ്ന മർഷിഭയ്ക്ക് കൈമാറിയ സ്വർണ്ണത്തിൽ ഒരു വള, കമ്മൽ, ഒരു കൈചെയിൻ, ഒരു കാൽചെയിൻ എന്നിവ മർഷിദ അഫ്നയുടെ ഭർത്താവിനെ തിരികെ ഏൽപ്പിച്ചിരുന്നുവെന്നും ഒരു നെക് ലസ്, ഒരു കാൽ ചെയിൻ എന്നിവ തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്.

LatestDaily

Read Previous

ദേശീയ പാതയോരത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

Read Next

ഹൈറിച്ച് തട്ടിപ്പ്; ഇഡി നിക്ഷേപകരിലേക്ക് – മൂന്ന് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡ്