പന്നിയിറച്ചിയും കള്ളത്തോക്കുമായി രണ്ടുപേർ പിടിയിൽ

ചീമേനി: കൊടക്കാട് ചെമ്പ്രകാനം ഒറോട്ടിച്ചാലിൽകള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന്  ഇറച്ചിയാക്കി സൂക്ഷിച്ച രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒരാൾ ഒളിവിലാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പരിശോധന നടത്തിയത്.  കൊടക്കാട് വേങ്ങാപ്പാറയിലെ കുളങ്ങര മീത്തൽ വളപ്പിൽ കെ. എം റെജിൽ 25 , വേങ്ങാപ്പാറ മടപ്പള്ളി ഹൗസിൽ ടി. കെ സന്ദീപ്  35, എന്നിവരാണ് അറസ്റ്റിലായത്. റെജിൽ നൃത്താദ്ധ്യാപകനും സന്ദീപ് കൂലിതൊഴിലാളിയുമാണ്.

പ്രതികളിൽ നിന്ന് വേവിച്ച പന്നി ഇറച്ചിയും വേവിക്കാത്ത രണ്ട് കിലോ ഇറച്ചിയും ഒരു കള്ളത്തോക്കും  പിടിച്ചെടുത്തു. വീടിനടുത്തുള്ള പറമ്പിൽ നിന്ന് നായാട്ട് നടത്തി കിട്ടിയ കാട്ടുപന്നിയുടെ ഇറച്ചിയാണ് പിടിച്ചത്.  തോക്കിന്റെ  ഉടമസ്ഥനായ സ്വകാര്യ ബസ് ഡ്രൈവർ ഗിരീഷ് കുമാറിനെ പിടികൂടാൻ തിരച്ചിൽ നടത്തുകയാണ്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, ഭീമനടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. അജിത് കുമാർ,  യദുകൃഷ്ണൻ, വിശാഖ്, കെ. ഡോണാ, കെ.അഗസ്റ്റിൻ എന്നിവരും വനം വകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.

LatestDaily

Read Previous

ടെമ്പോ ഡ്രൈവർ വായനശാലയിൽ മരിച്ച നിലയിൽ

Read Next

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഉദുമ സ്വദേശികൾ റിമാന്റിൽ