വോട്ട് ചെയ്ത സംതൃപ്തിയിൽ കുഞ്ഞിക്കണ്ണൻ വിട പറഞ്ഞു

കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത സംതൃപ്തിയിൽ എൺപത്തിയഞ്ചുകാരൻ വിട പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് അജാനൂർ പഞ്ചായത്തിലെ മാണിക്കോത്ത് ഒന്നാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ പുതിയ വളപ്പിൽ കുഞ്ഞിക്കണ്ണൻ ഇന്ന് രാവിലെ 6-30-നാണ് മരണപ്പെട്ടത്.

ഇടതുമുന്നണി പ്രവർത്തകരുടെ സഹായത്തിലാണ് കുഞ്ഞിക്കണ്ണൻ ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. വാർദ്ധക്യസഹജമായ അസുഖത്തിൽ കഴിയുകയായിരുന്നു. ഭാര്യ: ചിരുതക്കുഞ്ഞി. മക്കൾ: സിപിഎം മുൻ ബ്രാഞ്ച് സിക്രട്ടറി കെ. വി. മാധവൻ, ഉദയൻ, ഇന്ദിര, ഉഷ, സീമ, സിനോജ് കുവൈത്ത്. മരുമക്കൾ: ഗീത, ശ്രീജ, വിജയൻ ഉദുമ, ബാബു, വിശ്വംഭരൻ (ഇരുവരും കല്ലൂരാവ്). സഹോദരങ്ങൾ: അമ്പാടി, ഉമ്പിച്ചി, മാണിക്കം, പരേതരായ കൃഷ്ണൻ, നാരായണി.

LatestDaily

Read Previous

മംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ 16 മുതൽ

Read Next

വോട്ടെണ്ണൽ കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജം ആദ്യഫലം 8–30 ന്