കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുഖ്യ ഏജന്റിനെ കക്കൂസിൽ പൂട്ടിയിട്ടു

അമ്പലത്തറ: സംഘർഷമുണ്ടായ അമ്പലത്തറയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റിനെ കക്കൂസ് മുറിയിൽ പൂട്ടിയിട്ട് സിപിഎം പ്രവർത്തകർ. പുല്ലൂർ- പെരിയ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ജമീലയുടെ ചീഫ് ഏജന്റായ കുണ്ടടുക്കം അസൈനാറിനെയാണ് 48, പോളിംഗ് ബൂത്തായ അമ്പലത്തറ ഗവ. ഹൈസ്കൂളിലെ കക്കൂസിൽ പൂട്ടിയിട്ടത്. യുഡിഎഫ് പ്രവർത്തകരെ അക്രമിക്കുന്നതിനിടെയാണ് സിപിഎം പ്രവർത്തകർ അസൈനാറിനെ പിടികൂടി കക്കൂസ് മുറിയിൽ അടച്ചത്. തുടർന്ന് പോലീസ് എത്തി അസൈനാറിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ പോലീസിന് നേരെ കല്ലേറുണ്ടായി.

ഈ സംഭവത്തിന് തൊട്ടുമുമ്പ് , 7-ാം വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ ചീഫ് ഏജന്റായ മുനീറിനെ 50, സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടുത്തിയത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരായിരുന്നു. മുനീറിനെ പോളിംഗ് ബൂത്തിലെ മുറിയിൽ പൂട്ടിയിട്ടാണ് അക്രമത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.

Read Previous

നഗരസഭയിൽ ഇരുമുന്നണികളും പ്രതീക്ഷയിൽ

Read Next

മടിക്കൈയിൽ കോൺഗ്രസ്സ് ബൂത്ത് ഏജന്റുമാരെ അടിച്ചോടിക്കാൻ ശ്രമം