കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് : പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയശേഷം നഗര മധ്യത്തിലെ കെട്ടിടത്തിന്റെ മുകളില്‍ കയറി ഒളിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. ഇന്നലെ 4.30 മണിയോടെയാണ്‌ കാഞ്ഞങ്ങാട് ടൗണിനെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവർ ഇയാളെ ചോദ്യം ചെയ്തു. അതോടെ മത്സ്യ മാർക്കറ്റിന് സമീപത്തെ ബഹുനില കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറിയ  യുവാവ് കാൽ വഴുതി വീഴുകയായിരുന്നു.

കോട്ടച്ചേരിയിലെ മൽസ്യ മാർക്കറ്റിലേക്ക് പോകുന്ന കല്ലട്ര കോംപ്ലക്സിന് മുകളിൽ നിന്നുമാണ് യുവാവ് ചാടിയത്. കെട്ടിടത്തിന്റെ പിറകുവശത്ത് കൂടി എടുത്ത് ചാടുകയായിരുന്നു. വീഴ്ചയിൽ സൺഷേഡിന് ഇടയിൽ കുടുങ്ങിയ യുവാവ് ഏറെ നേരം ഇവിടെ കിടന്നു. ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തി താഴെയിറക്കി. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ചികിത്സയ്ക്ക് സമ്മതിക്കാതെ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു.

LatestDaily

Read Previous

നിരോധിത പാൻമസാലയ്ക്കായി റെയ്ഡ്; പതിമൂന്നുപേർ പിടിയിൽ

Read Next

മരത്തിൽ നിന്നും വീണ് പരിക്കേറ്റ രോഗിക്ക് ജില്ലാ ആശുപത്രിയിൽ ക്രൂരമായ അവഗണന