വ്യാപാരിസംഘടന തിരഞ്ഞെടുപ്പ് ജൂൺ 3ന് സി.കെ.ആസിഫും വിനോദും മത്സരരംഗത്ത്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷനിൽ തിരഞ്ഞെടുപ്പ്. സി. യൂസഫ് ഹാജി പ്രസിഡണ്ട് പദവി ഒഴിഞ്ഞ സാഹചര്യത്തിൽ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സി.കെ. ആസിഫ് ചിത്താരിയും, എം.വി. വിനോദുമാണ് പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കാൻ പത്രിക നൽകിയത്. 801 വോട്ടർമാർക്ക് സംഘടനയിൽ വോട്ടവകാശമുണ്ട്. ഇന്നലെ ചേർന്ന ജനറൽ ബോഡിയോഗം രാത്രി 7.30 മണിവരെ നീണ്ടു. കാഞ്ഞങ്ങാട്ടെ ഇംഗ്ലീഷ് മരുന്നുകടയായ ഡ്രഗ് ഹൗസിന്റെ ഉടമയായ ആസിഫ് ചിത്താരിയിലെ പരേതനായ പുകയില വ്യാപാരി സി. കെ. അബ്ബാസിന്റെ മകനാണ്. മർച്ചന്റ്സ് യൂത്ത് വിംഗിന്റെ പ്രസിഡണ്ടായിരുന്നു.

രണ്ടുവർഷക്കാലം കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ സിക്രട്ടറിയായും ജില്ലാ  നിർവ്വാഹക സമിതിയിലും അംഗമായിരുന്നു. മെയ് 3ന് നടക്കുന്ന ബാലറ്റ് തിരഞ്ഞെടുപ്പിൽ വാശിയേറും. ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ്, സിക്രട്ടറി കെ.ജെ. സജി, ഹംസ പാലക്കി എന്നിവർക്കാണ് തിരഞ്ഞെടുപ്പ് ചുമതല.

Read Previous

കാഞ്ഞങ്ങാട്ട് നിന്നും പുറപ്പെട്ട മീൻപിടുത്ത ബോട്ട് കടലിൽക്കുടുങ്ങി; 2 പേരെ രക്ഷപ്പെടുത്തി

Read Next

നിരോധിത പാൻമസാലയ്ക്കായി റെയ്ഡ്; പതിമൂന്നുപേർ പിടിയിൽ