ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചീമേനി: ചീമേനി തുറന്ന ജയിലിൽ തടവുകാരന്റെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർനൻ ഒരാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മെയ് 28-ന് വൈകുന്നേരം 4 മണിക്കാണ് ചീമേനി തുറന്ന ജയിലിലെ ബി ബ്ലോക്കിൽ പാർപ്പിച്ചിരുന്ന തടവുകാരന്റെ പക്കൽ നിന്നും ജയിലുദ്യോഗസ്ഥർ മൊബൈൽ ഫോൺ പിടികൂടിയത്. മഹേഷ് റേ എന്ന തടവുകാരന്റെ പക്കൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്.
മഹേഷ് റേയുടെ കയ്യിൽ മൊബൈൽ ഫോണുള്ള വിവരം ജയിൽവാർഡന് ചോർത്തിക്കൊടുത്തുവെന്നാരോപിച്ചാണ് സഹതടവുകാരനായ മഞ്ചേശ്വരം പൈവെളിഗെയിലെ പി.ഏ. അബ്ദുൾ ബഷീറിനെ മഹേഷ് റേ ആക്രമിച്ചിരുന്നു. ഇതോടെയാണ് തടവുകാരിൽ ഒരാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ ചീമേനി തുറന്ന ജയിൽ ഡ്യൂട്ടി പ്രിസൺ ഓഫീസർ രാജേഷ് കുമാറിന്റെ പരാതിയിൽ ചീമേനി പോലീസ് കേസ്സെടുത്തു. തടവുകാരനായ പി.ഏ. അബ്ദുൾ റഷീദിന്റെ പരാതിയിൽ മഹേഷ് റേയ്ക്കെതിരെ മറ്റൊരു കേസ്സും ചീമേനി പോലീസ് റജിസ്റ്റർ ചെയ്തു.