ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചികിത്സയ്ക്കിടയിലും പീഡിപ്പിച്ചു
മംഗളൂരു: കാസര്‍കോട് സ്വദേശിനിയായ യുവതിയെ മംഗളൂരുവിലെ ഹോട്ടലിലെത്തിച്ച് പലതവണ പീഡനത്തിനിരയാക്കിയ കാഞ്ഞങ്ങാട്ടെ ജിം പരിശീലകന് അറസ്റ്റില്‍. പുല്ലൂര്‍ കൊടവലം സ്വദേശി കെ സുജിത്തിനെയാണ് 29, മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് ചികിത്സക്കായെത്തിയ യുവതിക്കൊപ്പം കൂട്ടുവന്ന സുജിത്ത് ആശുപത്രിയില്‍ പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് പിന്നീടുള്ള പീഡനം. ഏപ്രില്‍ 4 മുതല്‍ 8 വരെ മംഗളൂരു മഹാരാജ റെസിഡന്‍സി ഹോട്ടലില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായും പരാതിയിലുണ്ട്. പീഡനത്തിനിരയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെയാണ് സുജിത്തിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു കോടതിയില്‍ ഹാജരാക്കിയ സുജിത്തിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.