ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചന്തേര: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പി. കെ. സുധാകരനെ ഇടിച്ചിട്ട വാഗണർ കാർ ചന്തേര പോലീസ് കസ്റ്റഡയിലെടുത്തു. രാത്രി വൈകി കരിവെള്ളൂരിൽ നിന്നാണ് കെഎൽ60 ക്യൂ 63 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. ചന്തേര ഗവ. യുപി സ്കൂളിലെ പോളിംഗ് ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിവൈഎസ്പിയെ ബൂത്തിന് മുന്നിൽ കാലിക്കടവ് – തൃക്കരിപ്പൂർ റോഡിൽ വെച്ച് രാത്രി 8 മണിയോടെയാണ് കാറിടിച്ചത്.
പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട കാർ നിർത്താതെ ഓടിച്ച് പോവുകയും ചെയ്തു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പോലീസുദ്യോഗസ്ഥനെ ആദ്യം തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റിട്ടുള്ള കാലിന് ഇന്ന് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കൊടക്കാട് വെള്ളച്ചാൽ സ്വദേശിയായ സി. ബിജുവാണ് കാറോടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഡിവൈഎസ്പിയെ ഇടിച്ചിട്ടത് അറിയാതെയാണ് കാർ ഓടിച്ചുപോയതെന്ന് ബിജു പോലീസിനോട് പറഞ്ഞു. ഇദ്ദേഹം വികലാംഗനാണ്.
ചന്തേര പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നു. പി. കെ. സുധാകരൻ നേരത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായിരുന്നു.