ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: നഗരസഭയുടെയും പോലീസ് സ്റ്റേഷന്റെയും വിളിപ്പാടകലെ യുബിഎംസി സ്കൂളിന് പടിഞ്ഞാറ് ഭാഗത്തുള്ള ഭീമൻ കുന്നും മരങ്ങളും ഏത് സമയത്തും നിലംപതിച്ച് വൻ ദുരന്തമായി മാറാൻ സാധ്യത. സ്കൂളിന് പിറകുവശത്തുള്ള റോഡിലെ മുകൾ ഭാഗത്തു നിന്നും ഇക്കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ രണ്ട് വൻമരങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി കടപുഴകി വീണിരുന്നു.
വിവിധ ജില്ലകളിൽ നിന്നും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളുൾപ്പെടെ നിരവധി പേർ താമസിക്കുന്ന വാടക കെട്ടിടങ്ങളിലേക്കും നൂറോളം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തേക്കുമെത്താനുള്ള റോഡാണിത്. ഇന്നലെയുണ്ടായ മഴയിലും റോഡിലേക്ക് പനമരം കടപുഴകി വീണത് രാത്രിയായതിനാൽ ഇതുവഴിയുള്ള വൈദ്യുതി ലൈനുകളും കേബിൾ കണക്ഷനും താറുമാറായതൊഴിച്ചാൽ ഭാഗ്യം കൊണ്ട് ആളപായമുണ്ടായിരുന്നില്ല.
അപകടം നടന്ന ഉടൻ തൊട്ടടുത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ച് മാറ്റി റോഡിലെ തടസ്സം ഒഴിവാക്കുകയായിരുന്നു. ഏതാണ്ട് 20 അടി ഉയരത്തിലുള്ള കുന്നും വൻ മരങ്ങളുമാണ് ഏത് നേരത്തും വീഴാനുള്ള പാകത്തിൽ ഇവിടെ നിലകൊള്ളുന്നത്. കുന്നിടിഞ്ഞാൽ യുബിഎംസി സ്കൂളിന്റെ കീഴിലുള്ള ഊട്ടുപുരയും ശൗചാലയവുമടക്കം നിലംപതിക്കാനുള്ള സാധ്യത രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
നാടിനെ നടുക്കുന്ന ദുരന്തത്തിന് വഴിയൊരുക്കുന്നതിന് മുമ്പേ ഭരണ സിരാകേന്ദ്രത്തിന് സമീപത്തുള്ള കുന്നും മരങ്ങളും സൃഷ്ടിക്കുന്ന ഭീഷണി എത്രയും പെട്ടെന്ന് ശാസ്ത്രീയ രീതിയിൽ അധികൃതർ പരിഹരിക്കണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.