നീലേശ്വരം: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നീലേശ്വരം പള്ളിക്കര സ്വദേശി മരിച്ചു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന്- സിന്ധു ദമ്പതികളുടെ മകന് ആകാശാണ് 23, മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ആകാശ്. ഏക സഹോദരന് അഭി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.