ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതിന് തുടർഭരണം ഉറപ്പാക്കി തിരഞ്ഞെടുപ്പ് കമ്മിറ്റി വോട്ടുനില വെളിപ്പെടുത്തി. കഴിഞ്ഞ തവണ 23 വാർഡുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെങ്കിൽ, ഇത്തവണ 24 വാർഡുകൾ ലഭിക്കുമെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തി. വാർഡ് 17-ൽ വി. വി. രമേശനും, വാർഡ് 19-ൽ നിലാങ്കര അഹമ്മദലിയും വിജയിക്കും. ഈ രണ്ട് വാർഡുകൾ കഴിഞ്ഞ തവണയും ഇടതിനൊപ്പമായിരുന്നു.
തീർത്ഥങ്കര 28, പടന്നക്കാട് 29 വാർഡുകൾ ഇത്തവണ ഇടതിന് അനുകൂലമായിട്ടുണ്ട്. കഴിഞ്ഞ തവണ യുഡിഎഫിനായിരുന്നു. തൽസമയം വാർഡ് 19 കാഞ്ഞങ്ങാട് സൗത്ത്, വാർഡ് 39 മുറിയനാവി എന്നിവ ഇത്തവണ ഇടതിന് കൈമോശം വരും. വാർഡ് 19 കാഞ്ഞങ്ങാട് സൗത്തിൽ ഇടതുസ്ഥാനാർത്ഥിയാണ്. 28, 29 വാർഡുകളിൽ കഴിഞ്ഞ തവണ വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥികളാണ്. മൊത്തം 43 വാർഡുകളിൽ ഐഎൽഎൽ അടക്കം 24 വാർഡുകൾ ഇടതുമുന്നണി നേടുമെന്നാണ് വോട്ടിംഗ് കണക്കുകൾ വ്യക്തമാക്കുന്ന അവസാന ചിത്രം.
സിപിഐക്ക് ഇത്തവണ നൽകിയ കാഞ്ഞങ്ങാട് സൗത്ത് വാർഡ് നഷ്ടപ്പെടുമെന്ന് ഇടതുമുന്നണി തിരഞ്ഞെടുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തി. സിപിഐക്ക് ആദ്യം നൽകിയ വാർഡ് 18 നിലാങ്കര അവസാന നിമിഷം സിപിഐ വേണ്ടെന്ന് പറയുകയും, സ്ത്രീ വാർഡായ 19 കാഞ്ഞങ്ങാട് സൗത്ത് സിപിഐയുടെ അരിവാൾ കതിർ ചിഹ്നത്തിലാണ് ഈ വാർഡിൽ സ്ത്രീ സ്ഥാനാർത്ഥി മൽസരിച്ചത്. ഈ വാർഡിൽ ആദ്യം സിപിഐ പ്രഖ്യാപിച്ച വനിത സ്ഥാനാർത്ഥിയെ അവസാന നിമിഷം മാറ്റി മറ്റൊരു വനിതയെ ഇറക്കിയെങ്കിലും രക്ഷപ്പെടാൻ കഴിയാത്ത ചിത്രമാണ് ലഭിച്ചിട്ടുള്ളത്.