ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: ഇശാന നമസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കവെ ഇന്നലെ രാത്രി വാഹനാപകടത്തിൽ മരിച്ച നോർത്ത് ചിത്താരിയിലെ സിഎച്ച് അബൂബക്കറിന്റെ വേർപാട് ഒരു നാടിനെ മുഴുവൻ വേദനിപ്പിച്ചു.
നോർത്ത് ചിത്താരിയിലെ അപകടത്തെ തുടർന്ന് മംഗലാപുരത്തേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോവുമ്പോഴായിരുന്നു ആകസ്മികമായി അബൂബക്കർ മരണപ്പെട്ടത്. മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി. സ്കൂളിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായ അബൂബക്കർ ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ എത്തുകയായിരുന്നു.
കോട്ടച്ചേരി പെട്രോൾ ബങ്കിന് സമീപത്തെ റഹ്മത്ത് ഷോപ്പിംഗ് കോംപ്ലക്സിന് പിറകുവശത്തെ കെട്ടിടസമുച്ചയം അബൂബക്കറിന്റേതാണ്. മരണവിവരമറിഞ്ഞ് നഗരത്തിലെ വ്യാപാരികളുൾപ്പെടെ നിരവധിയാളുകൾ നോർത്ത് ചിത്താരിയിലെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.
മാണിക്കോത്തെ പി. കുഞ്ഞാമത് ഹാജിയുടെ മകൾ സൗദയാണ് ഭാര്യ. മക്കൾ: സി.എച്ച്. ഹനീഫ, സി.എച്ച്. സലീം, സി.എച്ച്. ശരീഫ്, മുനീർ, നിസാമുദ്ധീൻ, മുജീബ്, ബാസിത്, തസ്ലീമ. മരുമക്കൾ: ഷഫീഖ് കോട്ടപ്പുറം, ഫർസാന, റിസ് വാന, തസ്ലീന, ഷബ്ന, തൻസി, ഷഹാന. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ദു റഹ് മാൻ, മൊയ്തീൻ, ഖദീജ. കബറടക്കം ഇന്നുച്ചയ്ക്ക് ളുഹ്ർ നമസ്ക്കാരാനന്തരം നോർത്ത് ചിത്താരി ജൂമാമസ്ജിദ് കബർസ്ഥാനിൽ.