സ്ക്കൂട്ടർ കത്തിച്ച പ്രതികൾ റിമാന്റിൽ

സ്വന്തം ലേഖകൻ

പടന്ന: പടന്ന തെക്കേക്കാട് മുത്തപ്പൻ മഠപ്പുര ട്രസ്റ്റ് സിക്രട്ടറി പി.പി. രവിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ കത്തിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ റിമാന്റിൽ. മെയ് 13ന് പുലർച്ചെയാണ് പി.പി. രവിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്ക്കൂട്ടിക്ക് മൂന്നംഗ സംഘം തീയിട്ടത്.

രവിയുടെ ഭാര്യ കെ. പ്രീജയുടെ ഉടമസ്ഥതയിലുള്ള  കെ.എൽ. 60 യു– 9140 നമ്പർ വാഹനത്തിനാണ് സിപിഎം പ്രവർത്തകർ തീയിട്ടത്. സംഭവത്തിൽ പി.പി. രവി ചന്തേര പോലീസിന് നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണത്തിനൊടുവിലാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ. ജി. പി. മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.

ചെറുവത്തൂരിലെ ഹാർഡ്്വെയർസ് ഉടമയും സിപിഎം തെക്കേക്കാട് വടക്ക് ബ്രാഞ്ചംഗവുമായി പി.വി. ഹരീഷ് 30, തെക്കേക്കാട്ടിലെ പൂഴിത്തൊഴിലാളിയും സിപിഎം തെക്കേക്കാട് തെക്ക് ബ്രാഞ്ചംഗവുമായി പി.വി. ശ്രീജേഷ് 30, പടന്ന വടക്കേക്കാട്ടിലെ സി.വി. സഞ്ജയ് 25 എന്നിവരാണ് വാഹനം കത്തിച്ച സംഭവത്തിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് മുമ്പും രണ്ട് തവണ പി.പി. രവിയുടെ വീടിന് നേരെയും സ്ക്കൂട്ടറിന് നേരെയും അതിക്രമമുണ്ടായിരുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്ക്കൂട്ടി അടിച്ചു തകർത്ത സംഭവത്തിലും വീടിന് കരിഓയിലൊഴിച്ച സംഭവത്തിലും ഇതേ സംഘം തന്നെയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യക്തി വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

LatestDaily

Read Previous

പ്രതി കുടകിലെ വീട്ടിലുമില്ല

Read Next

പയ്യന്നൂരിലും കവർച്ച; 76 പവനും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു