ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് നഷ്ടം 9.58 ലക്ഷം

പയ്യന്നൂര്‍:  35 ലക്ഷത്തോളം രൂപയുടെ  സമ്മാനം അടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ 9,58,000 രൂപ തട്ടിയെടുത്തു പരാതിയിൽ അഞ്ചുപേർക്കെതിരെ  പയ്യന്നൂർ പോലീസ് കേസെടുത്തു. എടാട്ട് ചെറാട്ട് സ്വദേശിനിയായ വിസ്മയയുടെ 39,  പരാതിയിലാണ് യുകെയിലെ ദേവ് ഡികന്‍, ന്യൂ ഡല്‍ഹിയിലെ മല്ലീസാ, നവീൻമുംബൈയിലെ ജോസഫ് സൈത്താന്‍മാവിയ, ന്യൂ ഡല്‍ഹിയിലെ ദീപ് ചക്രവര്‍ത്തി, അനൂഷ കുമാരി എന്നിവര്‍ക്കെതിരെയാണ് വഞ്ചനാകുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായാണ് യുവതി ഒാൺലൈന്‍ തട്ടിപ്പിനിരയായത്. 34,76,000 രൂപ മൂല്യം വരുന്ന വിദേശ കറന്‍സിയടങ്ങുന്ന ബാഗ് സമ്മാനമായി ലഭിച്ചുവെന്ന ഓൺലൈൻസന്ദേശമാണ് പരാതിക്കാരിയെ കെണിയിൽപ്പെടുത്തിയത്. സന്ദേശത്തില്‍  പ്രതികരണമറിയിച്ചപ്പോള്‍ ഈ തുകയുടെ  നികുതി ആദ്യം അടച്ചാല്‍ മാത്രമേ സമ്മാനം ലഭിക്കുകയുള്ളുവെന്ന അറിയിപ്പാണ് വന്നത്. ഇതേതുടര്‍ന്ന് പലതവണകളായി പ്രതികളുടെ അക്കൗണ്ടുകളിൽ 9,58,000 രൂപ  ഓൺലൈനായി കൈമാറി. പിന്നീട് സമ്മാനമോ കൊടുത്ത പണമോ തിരിച്ചുനൽകിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്.

LatestDaily

Read Previous

പയ്യന്നൂർ യൂത്ത് ലീഗ് നേതാവിനെതിരെ വനിതാ നേതാവിന്റെ പരാതിയില്‍ കേസ്

Read Next

ഉടമകള്‍ അറിയാതെ സിപിഎം നേതാവ് കുറി വിളിച്ചെടുത്ത സംഭവം വിവാദമാകുന്നു