സംരക്ഷണം തേടി മുസ്്ലീം ലീഗ് വിമത സ്ഥാനാർത്ഥി

കാഞ്ഞങ്ങാട് : മുസ്്ലീം ലീഗ് പ്രവർത്തകരുടെ ഭീഷണിയെത്തുടർന്ന് സംരക്ഷണമാവശ്യപ്പെട്ട് മുസ്്ലീം ലീഗ് വിമത സ്ഥാനാർത്ഥി കാഞ്ഞങ്ങാട് നഗരസഭ 37– ാം വാർഡ് ബാവനഗർ സ്വതന്ത്രൻ. എം. ഇബ്രാഹിം ജില്ലാ കലക്ടർക്കും, പോലീസ് മേധാവിക്കും ഇലക്ഷൻ ഓഫീസർക്കും പരാതി കൊടുത്തു.

പോളിംഗ് സ്റ്റേഷനും, സ്ഥാനാർത്ഥിക്കും ഇലക്ഷൻ ഏജന്റുമാർക്കും തന്നോടൊപ്പമുള്ളവർക്കും സംരക്ഷണമാവശ്യപ്പെട്ടാണ് ഇബ്രാഹിം പരാതി നൽകിയത്. ഇന്നലെ ഇബ്രാഹിമിന്റെ ചീഫ് ഏജന്റ് സുബൈർ കളത്തിലിനെയും പ്രവർത്തകൻ അബ്ദുൾ റഹ്മാനെയും, ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിയെ അനുകൂലിക്കുന്ന ലീഗ് പ്രവർത്തകർ ആക്രമിച്ചിരുന്നു. ലീഗ് പ്രവർത്തകരുടെ ഭീഷണി നിലനിൽക്കുന്നതായും പ്രചാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായും സ്വതന്ത്ര സ്ഥാനാർത്ഥി നിയമപാലകരെ അറിയിച്ചു.

LatestDaily

Read Previous

അക്രമത്തിനിരയായ യുഡിഎഫ് സ്ഥാനാർത്ഥി റഷീദിന് പോലീസ് സംരക്ഷണമൊരുക്കാൻ ഹൈക്കോടതി നിർദ്ദേശം

Read Next

കലാശക്കൊട്ട് ഇന്ന് പ്രചാരണം മൂർധന്യത്തിൽ