ഹൈറിച്ച് മണിചെയിൻ തട്ടിപ്പ്; 80 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കാസർകോട്: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പിനെതിരെ വടകരസ്വദേശിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ് നൽകിയ പരാതിയിൽ കാസർകോട് പോലീസ് 80 പേർക്കെതിരെ  കേസ്സെടുത്തു. വടകര പുത്തൂർ ഗ്രീൻഫീൽഡിലെ പി.ഏ. വൽസനാണ് 67, ഹൈറിച്ച് ഓൺലൈൻ ഷോപ്പിനെതിരെ കാസർകോട് പോലീസിൽ പരാതി നൽകിയത്. റിട്ട. എസ്.പി.യായ ശ്രീവൽസന്റെ പരാതിയിലാണ് തൃശ്ശൂരിലെ ഹൈറിച്ചിന്റ സ്വത്തുക്കൾ കോടതി കണ്ടുകെട്ടാൻ ഉത്തരവിട്ടത്. തൃശ്ശൂരിലെ കോലാട്ട് ദാസൻ പ്രതാപൻ, ഭാര്യ കാട്ടൂർകാരൻ ശ്രീധരൻ ശ്രീന എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയെടുത്ത കേസിൽ പ്രമോട്ടർമാരടക്കമുള്ള 80 പേർക്കെതിരെ ബഡ്സ്  ആക്ടിലെ വകുപ്പുകളടക്കം ചുമത്തിയാണ് കേസ്.

ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥരുപം പ്രമോട്ടർമാരുമായ പ്രതികൾ നിയമവിരുദ്ധമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വസ്ുതതകൾ മറച്ചുവെച്ചും നിക്ഷേപങ്ങൾ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും  ഉടൻ പണം സമ്പാദിക്കാനാവുമെന്ന് വിശ്വസിപ്പിച്ച് 2,84,890,56,63 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

ചെറുവത്തൂർ സ്വദേശി ദിവാകരൻ, ചെമ്മട്ടംവയൽ തോയമ്മൽ ലക്ഷംവീട് കോളനിയിലെ ഗംഗാനിലയത്തിൽ പി.വി. വിജിത്ത്, പയ്യന്നൂർ കുഞ്ഞിമംഗലത്തെ സുമി അനിൽ, ഉദുമ കരിപ്പോടിയിലെ പി. മധുകാമാർ, അമ്പലത്തറ പാറപ്പള്ളിയിലെ കെ. ഫാത്തിമത്ത് സിൻസിയ, കാഞ്ഞങ്ങാട് കൊളവയലിലെ നൂറ അബ്ദുള്ള, മുന്നാട്ടെ കെ. ഭാസ്ക്കരൻ, ഉദുമ കൊപ്പൽ ബീച്ച് റോഡിലെ കോടോത്ത് വളപ്പിൽ വീട്ടിൽ പി.കെ. ശാരദ, കരിപ്പോടി നാഗത്തിങ്കൽ വീട്ടിൽ പി. സുധാകരൻ നായർ, ബേക്കലിലെ ശിവദാസൻ വളപ്പിൽ, കോട്ടിക്കുളം കണ്ണൻകടവൻ വീട്ടിൽ ജി. പ്രീതി, കരിന്തളം വരഞ്ഞൂർ കണിയാടൻ വീട്ടിൽ വർഷ രവീന്ദ്രൻ, വെള്ളിക്കോത്ത് അടോട്ടെ ഏ.വി. ഇന്ദുമതി, കുണിയയിലെ കെ.ഏ. സബാന, കളനാട്ടെ നിഷിത.കെ, പളളിക്കര കെ.എൻ.ഹൗസിലെ ബി. സുലൈഖ അഹമ്മദ്, മടിക്കൈ മാന്തോട്ടെ സി.പി. രമേശൻ, ഉദുമ പള്ളത്തെ കേവീസ് കോട്ടോജിൽ കെ.ബി. ബാലകൃഷ്ണൻ തുടങ്ങിയവരും കേസിൽ പ്രതികളാണ്. റിട്ട. പോലീസ് ഉദ്യോഗസ്ഥനായ പി.ഏ. വൽസൻ പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ 39 പേർക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് കേസ്സെടുത്തിരുന്നു.

LatestDaily

Read Previous

മണാലിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Read Next

വൈശാഖിന്റെ ആത്മഹത്യാക്കേസ്സിൽ മൊബൈൽ ഫോൺ പരിശോധനയാരംഭിച്ചു