മണാലിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ചീമേനി: ഹിമാചൽപ്രദേശിലെ മണാലിയിൽ ട്രക്കിങ്ങിനിടെ മരിച്ച ചീമേനി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചീമേനിയിലെ ശ്രീകൃഷ്ണ മില്ലുടമ കിഴക്കേക്കരയിലെ കെ പി ദാമോദരന്റെയും ടി പത്മിനിയുടെയും മകൻ ദിനൂപ് തമ്പിലോട്ടാണ് 32, മണാലിയിൽ ട്രക്കിങ്ങിനിടെ മരിച്ചത്. ബംഗളുരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. വ്യാഴാഴ്ചയാണ് ദിനൂപ് അടക്കമുള്ള മൂന്നംഗ സംഘം മണാലിയിൽ വിനോദയാത്രയ്ക്ക് എത്തിയത്.

മൂന്നുദിവസം മല കയറിയിരുന്നു. മൂന്നാം ദിവസം ട്രക്കിങ്ങിനിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ വിശ്രമിക്കാനായി അടുത്തുള്ള ടെന്റിലേക്ക് മാറ്റി.രാത്രി അബോധാവസ്ഥയിലായതിനെ തുടർന്ന് കുളുവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം  തിങ്കളാഴ്ച രാവിലെ എട്ടു മണിമുതൽ ചീമേനി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു.

LatestDaily

Read Previous

റെയിൽവെ വരുമാനം  കൂടുമ്പോഴും കാഞ്ഞങ്ങാടിന് അവഗണന തന്നെ

Read Next

ഹൈറിച്ച് മണിചെയിൻ തട്ടിപ്പ്; 80 പേർക്കെതിരെ കേസ്