ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്നതായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലകുട്ടി എം.പി. ആരോപിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമയി ആറങ്ങാടിയിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന് അനുകൂലമായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മനസ്സിലായപ്പോൾ തോൽവി തിരിച്ചറിഞ്ഞ് കുമ്പസരിക്കുകയാണ് ഇടതു മുന്നണിയെന്ന് കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. മുനിസിപ്പൽ മുസ്്ലീം ലീഗ് പ്രസിഡണ്ട് അഡ്വ: എൻ.ഏ.ഖാലീദ് അദ്ധ്യക്ഷം വഹിച്ചു. എൻ.ഏ.നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. നഗരസഭയിലെ ലീഗ് സ്ഥാനാർത്ഥികളായ ടി. അസീസ്, കെ.കെ.ജാഫർ, ടി.കെ.സുമയ്യ, ടി. മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹിമാൻ സെവൻ സ്റ്റാർ തുടങ്ങിയവരെ പരിചയപ്പെടുത്തി.
ലീഗ് ജില്ല പ്രസിഡണ്ട് ടി. ഇ.അബ്ദുല്ല, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഡി.വി. ബാലകൃഷ്ണൻ, ലീഗ് ജില്ല സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്ളിം ലീഗ് പ്രസിഡണ്ട് എം.പി.ജാഫർ, ലീഗ് ദേശീയ കൗൺസിൽ അംഗം ഏ.ഹമീദ് ഹാജി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി വൺ ഫോർ അബ്ദുൾ റഹിമാൻ, യു.ഡി.എഫ്. നേതാക്കളായ വി.ഗോപി, ബഷീർ ആറങ്ങാടി, ഇ.കെ.കെ. പടന്നക്കാട്, സി.കെ. റഹ്മത്തുള്ള, തെരുവത്ത് മൂസ്സാഹാജി, എം.കെ. അബ്ദുൾ റഷീദ്, ഫാറൂഖ്, ഹക്കിം, ഇബ്രാഹിം കുട്ടി, എം.കെ. ലത്തീഫ്, എം. സൈനുദ്ദീൻ, എം.ബഷീർ തുടങ്ങിയവർ സംസാരിച്ചു. ടി. റംസാൻ സ്വാഗതവും, സി.എച്ച്.ഹമീദ് ഹാജി നന്ദിയും പറഞ്ഞു.