നീലേശ്വരം വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു

അബുദാബി: നീലേശ്വരം വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. പരേതനായ കുഞ്ഞിരാമൻ പത്മാവതി എന്നിവരുടെ മകൻ അനീഷ് കുഞ്ഞിരാമനാണ് 46, മരണപ്പെട്ടത്. ഹൃദയാഘാതമാണെന്നാണ് സൂചന. ഭാര്യ കവിത, മക്കൾ അനഘ, അഞ്ജന.

പരേതനായ മണികണ്ഠൻ, ഉണ്ണികൃഷ്‌ണൻ (ഹെയർ കട്ടിങ് സലൂൺ വെള്ളരിക്കുണ്ട് ) എന്നിവർ സഹോദരങ്ങളാണ്. അബുദാബി എയർപോർട്ടിന് സമീപം ഖലീഫ സിറ്റിയിലായിരുന്നു അനീഷിന്റെ ജോലി.മൃതദേഹം ബനിയാസ് സെൻട്രൽ മോർച്ചറിയിലാണുള്ളത്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

LatestDaily

Read Previous

എസ്. ഐ പവിത്രന് നാടിന്റെ അന്ത്യാഞ്ജലി

Read Next

കണ്ണപുരം വാഹനാപകടത്തിൽ പൊലിഞ്ഞത് 5 ജീവനുകൾ