വോട്ടിങ്ങ് മെഷീനെതിരെ വ്യാജ പ്രചാരണം

സ്വന്തം ലേഖകൻ

കാസർകോട്: വോട്ടിങ്ങ് മെഷീനെതിരെ ഫെയ്സ്ബുക്ക് വഴി വ്യാജ പ്രചാരണം നടത്തിയതിന് കാസർകോട് സൈബർ ക്രൈം പോലീസ് കേസ്സെടുത്തു. കാസർകോട് തായലങ്ങാടി റെയിൽവേ ഗേറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ മകൻ അഹമ്മദ് സാബിദാണ് 43, ഫെയ്സ്ബുക്ക് വഴി ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെതിരെ വീഡിയോ പ്രചരിപ്പിച്ചത്.

തിരുവനന്തപുരം റൂറൽ സോഷ്യൽ മീഡിയാ സെൽ നടത്തിയ പരിശോധനക്കിടെയാണ് അഹമ്മദ് സാബിദിന്റെ ഫേയ്സ്ബുക്ക് പേജ് വഴി വോട്ടിങ്ങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തിൽ വീഡിയോ പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. വിവരം കാസർകോട് സൈബർ ക്രൈം പോലീസിന് കൈമീറിയതിനെ തുടർന്നാണ് കേസ്സെടുത്തത്.

LatestDaily

Read Previous

വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

Read Next

ഗുരുപുരം കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു