ഓൺലൈൻ തട്ടിപ്പിന് ഇരയായ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി

സ്വന്തം ലേഖകൻ

ബേക്കൽ: ഓൺലൈൻ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട യുവതിയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ബേക്കൽ വിഷ്ണുമഠത്തിന് സമീപത്തെ സുരേഷ്ബാബുവിന്റെ ഭാര്യ കെ.ഏ. ദർശനയ്ക്കാണ് 32, ഓൺലൈൻ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടമായത്.

വിവിധ മോഡലുകളിലുള്ള കാറുകളുടെ പരസ്യം നൽകി മികച്ച ലാഭമുണ്ടാക്കാമെന്ന ഫേസ്ബുക്ക് പരസ്യത്തിൽകുരുങ്ങിയാണ് ദർശനയ്ക്ക് 7,13,384 രൂപ നഷ്ടമായത്.. 2024 ഏപ്രിൽ 3 മുതൽ 9 വരെയുള്ള കാലയളവിൽ ഫേസ്ബുക്ക് വഴിയുള്ള പരസ്യം വഴി ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ പരാതിയിൽ റിഷിദായ കെ.വി, ടെലിഗ്രാം അക്കൗണ്ടുടമകളായ മീരാശർമ്മയെന്ന മീര, പ്രശാന്ത് എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.

LatestDaily

Read Previous

കല്ല്യോട്ട് ഇരട്ട കൊലക്കേസ് സാക്ഷി വിസ്താരം പൂര്‍ത്തിയായി

Read Next

ആദ്യമായി ഒരു റോഡ്; ആവേശത്തിൽ കൊളവയൽ