ചെമ്പ്രകാനം കൂട്ടമരണം; യുവതിയുടെ ഭർതൃ ബന്ധുക്കളെ ചോദ്യം ചെയ്തു

സ്വന്തം ലേഖകൻ

ചീമേനി: ചീമേനി ചെമ്പ്രകാനത്ത് മാതാവ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇടുക്കി അടിമാലി സ്വദേശിയും ചോയ്യങ്കോട് വൈദ്യുതി സെക്ഷൻ ഓഫീസ് സബ്ബ് എഞ്ചിനീയറുമായ സി.ഏ. രഞ്ജിത്തിന്റെ ഭാര്യ കെ. സജിന 32, ഏപ്രിൽ 9 ന് പകൽ 1.30 നാണ് മക്കളായ ഗൗതം 8, തേജസ് 4 എന്നിവരെ കഴുത്തിൽ ഷാൾ കുരുക്കി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യചെയ്തത്.

മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കിടക്കയിൽ പുതപ്പിച്ച് കിടത്തി സ്വന്തം കൈ ഞരമ്പ്  മുറിച്ചാണ്  സജിന വീടിന്റെ മുകൾ നിലയിൽ  കെട്ടിത്തൂങ്ങിയത്. ഭർതൃ മാതാവുമായുണ്ടായ വഴക്കാണ് ഭർതൃമതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യ ചെയ്ത ഭർതൃ മതിയുടെ ബന്ധുക്കളിൽ നിന്നും, ഭർതൃബന്ധുക്കളിൽ നിന്നും മൊഴിയെടുത്തതായി അന്വേഷണോദ്യോഗസ്ഥനായ ചീമേനി പോലീസ് ഇൻസ്പെക്ടർ കെ. സലീം ലേറ്റസ്റ്റിനെ അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ അവസാനിച്ചാലുടനെ യുവതിയുടെ ആത്മഹത്യാക്കേസിലും കുട്ടികളുടെ കൊലപാതകത്തിലേക്ക്  നയിച്ച കാരണങ്ങളിലും അന്വേഷണമുണ്ടാകും. സജിനയുമായി വഴക്കിട്ട ഭർതൃമാതാവായ റിട്ടയേഡ് അധ്യാപിക സ്വന്തം നാടായ ഇടുക്കി അടിമാലിയിലേക്ക് പിണങ്ങിപ്പോയതിന് പിന്നാലെയാണ് യുവതി മക്കളെക്കൊന്ന് ജീവനൊടുക്കിയത്. ചീമേനി പോലീസ് കസ്റ്റഡിയിലെടുത്ത സജിനയുടെ മൊബൈൽ ഫോൺ പോലീസ് സൈബർ വിഭാഗം പരിശോധിച്ച് വരികയാണ്.

LatestDaily

Read Previous

യുഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ വനിതാ ലീഗ് പ്രവർത്തകരെ അപകീർത്തിപ്പെടുത്തി

Read Next

ജില്ലയിൽ കവർച്ചാ സംഘങ്ങൾ സജീവം; മോഷണം പെരുകുന്നു