ക്ഷേത്രത്തിൽ ശുചീകരണത്തിന് പോവുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു

നീലേശ്വരം: ക്ഷേത്രത്തിൽ ശുചീകരണത്തിനായി പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ബൈക്കിൽ എത്തിയ സംഘം മാല പൊട്ടിച്ച് രക്ഷപ്പെട്ടു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ അടിച്ചു തെളിക്കെത്തിയ ഉച്ചൂളി കുതിരിലെ നാരായണിയുടെ മാലയാണ് സംഘം കവർന്നത്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാരായണി ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ എതിരെ ബൈക്കിൽ വന്ന സംഘം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. എന്നാൽ നാരായണി ധരിച്ചിരുന്നത് മുക്കുപണ്ടമായിരുന്നു. നാരായണയുടെ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

LatestDaily

Read Previous

പോക്സോ കേസ് പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Read Next

വന്ദേഭാരത് തട്ടി യുവതി മരിച്ചു