Breaking News :

വീടുവിട്ട 18– കാരി കോടതിയിൽ 45– കാരനൊപ്പം പോയി

കാഞ്ഞങ്ങാട് : വീടു വിട്ട പതിനെട്ടുകാരി, കോടതിയിൽ കാമുകനായ നാൽപ്പത്തിയഞ്ചുകാരനൊപ്പം പോയി. തൃക്കരിപ്പൂർ ഒളവറയിലെ ആദമിന്റെ മകൾ സജിനയാണ് പയ്യന്നൂർ സ്വദേശി താജുദ്ദീനൊപ്പം പോയത്. ഒരാഴ്ച മുമ്പാണ് സജിനയെ കാണാതായത്. പിതാവിനൊപ്പം ഉദുമയിലെ ബന്ധു വീട് സന്ദർശിച്ച് മടക്കയാത്രയ്ക്കിടെ. ബന്തടുക്കയിലെ കൂട്ടുകാരിയെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് സജിന സ്ഥലം വിട്ടത്. പിതാവ് പൊയിനാച്ചി വരെ കൊണ്ടു വിട്ട ശേഷം സജിന, താജുദ്ദീനൊപ്പം സ്ഥലം വിടുകയായിരുന്നു.

മകളെ കാണാനില്ലെന്ന ആദാമിന്റെ പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് മേൽപ്പറമ്പ് പോലീസിന് കൈമാറി. എറണാകുളത്തായിരുന്ന കമിതാക്കൾ ഇന്നലെ തിരിച്ചെത്തി മേൽപ്പറമ്പ് പോലീസിൽ ഹാജരാവുകയായിരുന്നു. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സജിന, സ്വന്തം ഇഷ്ടപ്രകാരം താജുദ്ദീനൊപ്പം പോയി. തിരിച്ചത്തിയ വിവരമറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലും കോടതി പരിസരത്തുമെത്തിയിരുന്നു. താജുദ്ദീന് ഭാര്യയും മക്കളുമുണ്ട്. പടന്നയിൽതാജുദ്ദീന്റെ ബേക്കറി കടയിൽ ജീവനക്കാരിയായിരുന്നു സജിന.

Read Previous

ലീഗ് വിമത സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കൾക്ക് നേരെ അക്രമം

Read Next

അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ